പണിമുടക്കാണ്, ഹർത്താലല്ല, തുറന്ന കടകൾ അടപ്പിക്കേണ്ടതില്ലെന്ന് കോടിയേരി, കോടതിക്കും വിമർശനം
തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ കോടതിയുടെ ഇടപെടല്‍ ജനാധിപത്യ സംവിധാനത്തിന് നേരെയുളള വെല്ലുവിളി ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുന്നതാണ്. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് പുറത്തുവരുന്നത് എന്നും കോടിയേരി കുറ്റപ്പെടുത്തി.
ഇത്തരം നിലപാട് പുന:പരിശോധിക്കാൻ ജുഡീഷ്യറി തയാറാകണം. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത്. ബ്രിട്ടീഷുകാർക്കെതിരെ തൊഴിലാളികൾ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതിബന്ദും ഹർത്താലും നിരോധിച്ചു. ഇപ്പോൾ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിന് എതിരെയാണ് കോടിയേരിയുടെ വിമര്‍ശനം.
''പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണ്. ജഡ്‌ജിമാർക്ക് പറയാനുള്ള കാര്യം ജഡ്‌ജിമാർ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്‌ജിമാരല്ലേ കോടതിയിൽ നിന്ന് ഇറങ്ങിവന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തിൽ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്‌ജി സുപ്രിംകോടതി ചീഫ് ജസ്‌റ്റിസായില്ലേ. ജഡ്‌ജിമാർ ഇത്തരത്തിൽ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാൻ പാടില്ലെന്നാണോ?'' കോടിയേരി ചോദിച്ചു.

''ദേശീയപണിമുടക്കിനെ മാത്രമല്ല ഇത് ബാധിക്കുക. ജീവനക്കാരുടെ ശമ്പളവർധനയും ആനുകൂല്യത്തിന്റെയും പ്രശ്‌നം വന്നാൽ പണിമുടക്കാനുള്ള അവകാശവും ഇല്ലാതാവും. ബിജെപിയുടെ തൊഴിലാളി സംഘടന ഒഴികെയുള്ള കേന്ദ്ര ട്രേഡ്‌യൂനിയനുകളും സർവീസ് സംഘടനകളും ചേർന്നാണ് ദേശീയപണിമുടക്ക് നടത്തുന്നത്. സർക്കാറിനോട് കോടതി നിർദേശിച്ചത് പ്രകാരമാണ് ഡയസ്‌നോൺ പ്രഖ്യാപിച്ചത്. കോടതി വിധി അനുസരിച്ച് മാത്രമേ തുടർ നടപടി സ്വീകരിക്കാനാവൂ. ഉയർന്ന കോടതിയിൽ അപ്പീൽ നൽകാം. ജീവനക്കാർക്കും ചോദ്യംചെയ്യാം. പുതിയ വെല്ലുവിളിയാണ് സർക്കാർ ജീവനക്കാരുടെ മുന്നിൽ ഉയർന്നുവന്നത്''.
ശമ്പളം ഇല്ലെങ്കിലും പണിമുടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. പണിമുടക്ക് സര്‍ക്കാര്‍ സ്‌പോണ്‍സേഡല്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് മാത്രമാണ്. ഹര്‍ത്താല്‍ അല്ല. കടകള്‍ തുറന്നവ അടപ്പിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി വാഹനം തടയൽ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജനങ്ങൾ സ്വയം പണിമുടക്കിൽ പങ്കെടുക്കുകയെന്നതാണ് സമരസമിതി ഉദ്ദേശിക്കുന്നത്. മുൻകാലങ്ങളിലേക്കാൾ കൂടുതൽ ആളുകൾ ഈ പണിമുടക്കിൽ പങ്കെടുത്തിട്ടുണ്ട്. തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങുന്ന നിലവന്നു. തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയിൽ മുൻപൊരുകാലത്തുമുണ്ടായിട്ടില്ലാത്ത ജനപങ്കാളിത്തമാണുണ്ടാത്. പണിമുടക്കിനിടെ അക്രമ സംഭവങ്ങള്‍ ഉണ്ടായത് പ്രകോപനങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ മാത്രമാണ്. പ്രകോപനപരമായ കാര്യങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും കോടിയേരി നിര്‍ദേശിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications