ട്രെയിന്‍ കണ്‍ട്രോളര്‍മാരുടെ ഒഴിവുകള്‍ നികത്തണം: ഓള്‍ ഇന്ത്യ ട്രെയിന്‍ കണ്‍ട്രോളര്‍ അസോസിയേഷന്‍
പാലക്കാട്: ഓള്‍ ഇന്ത്യ ട്രെയിന്‍ കണ്‍ട്രോളര്‍ അസോസിയേഷന്‍(എഐടിസിഎ) ദക്ഷിണ മേഖല കോണ്‍ഫറന്‍സും എക്‌സിക്യൂട്ടീവ് മീറ്റിങ്ങും പാലക്കാട് നടന്നു. പാലക്കാട് ദക്ഷിണ റെയില്‍വേ കമേഴ്‌സ്യല്‍ മാനേജര്‍ ജെറിന്‍ പി ആനന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു. എഐടിസിഎ ദേശീയ പ്രസിഡന്റ് ചന്ദ്രന്‍ ചതുവര്‍വേദി(മുംബൈ) അധ്യക്ഷത വഹിച്ചു.

എഐടിസിഎ ദക്ഷിണ മേഖലാ കമ്മിറ്റി നേതൃത്വത്തിലേക്ക് ജിഎസ് അനിചന്ദ്രനേയും ബിജു നാരായണനേയും തിരഞ്ഞെടുത്തു. സെക്രട്ടറി ജനറല്‍ വരപ്രസാദ്(വിജയവാഡ), അച്യുത പ്രസാദ്(പാലക്കാട്), പ്രദീപ് നായര്‍(തിരുവനന്തപുരം), സന്തോഷ്(മുംബൈ), ഗോവിന്ദരാജന്‍(ട്രിച്ചി), സുനില്‍(സേലം), ഭൂപതി(ചെന്നൈ) തുടങ്ങിയവര്‍ സംസാരിച്ചു.
കണ്‍ട്രോള്‍ ജീവനക്കാര്‍ക്ക് കലണ്ടര്‍ ഡേ പ്രതിവാര വിശ്രമം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കണ്‍ട്രോളര്‍മാരുടെ എംഎസിപി പ്രശ്‌നം പരിഹരിക്കണം എന്നും എല്ലാ ഡിവിഷനുകളിലും ടൈംടേബിള്‍ കണ്‍ട്രോളര്‍മാരുടേയും പഞ്ച്വാലിറ്റി കണ്‍ട്രോളര്‍മാരുടേയും പ്രത്യേക തസ്തികകള്‍ സൃഷ്ടിക്കണം എന്നും സമ്മേളനം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൺട്രോളർമാരുടെ നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തണം എന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications