കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ നികേഷിന് കേള്‍ക്കാം... വൈറലായ കാര്‍ട്ടൂണിന്റെ ഉടമയ്‌ക്കൊപ്പം നികേഷ് കുമാര്‍!

  • By Kishor
Google Oneindia Malayalam News

ഇലക്ഷന്‍ റിസല്‍ട്ട് ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ടത് നികേഷ് കുമാറിനെ വെച്ചുള്ള ഒരു കാര്‍ട്ടൂണായിരുന്നു. നികേഷ് കേള്‍ക്കാമോ എന്ന് ചോദിച്ചുകൊണ്ട് ചാനല്‍ ക്യാറമക്കാര്‍ കിണറ്റിലേക്ക് നോക്കുന്ന ഒരു കാര്‍ട്ടൂണ്‍. മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റായ കെ വി എം ഉണ്ണിയുടേതായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ കാര്‍ട്ടൂണ്‍ കം ട്രോള്‍ വരച്ചത്.

<strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ, കിണറ്റിലിറങ്ങിയ നികേഷിന് ട്രോളുകളുടെ പൂരം!</strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ, കിണറ്റിലിറങ്ങിയ നികേഷിന് ട്രോളുകളുടെ പൂരം!

അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നികേഷ് കുമാര്‍ കിണറ്റില്‍ ഇറങ്ങിയ സംഭവത്തെയാണ് കാര്‍ട്ടൂണില്‍ ട്രോളിയത്. നികേഷ് കിണറ്റില്‍ ഇറങ്ങിയത് മണ്ടത്തരമാണ് എന്നും അല്ല ബുദ്ധിപരമായി വാര്‍ത്തയുണ്ടാക്കിയത് എന്നും മറ്റും വലിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. സംഭവം എന്തായാലും അഴീക്കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗിലെ കെ എം ഷാജിയോട് നികേഷ് മനോഹരമായി തോറ്റു.

nikesh-

ഇതേത്തുടര്‍ന്നാണ് നികേഷ് കേള്‍ക്കാമോ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തനിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കെ വി എം ഉണ്ണിക്കൊപ്പം നികേഷ് കൊച്ചിയില്‍ വെച്ച് ഒരു ഫോട്ടോയെടുത്തതും അത് കാര്‍ട്ടൂണിസ്റ്റ് ഉണ്ണി തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതുമാണ് ഇപ്പോള്‍ വെര്‍ച്വല്‍ ലോകത്തുനിന്നുള്ള വാര്‍ത്ത. നികേഷും മനോരമ ചാനലിലെ ജോണി ലൂക്കോസും തമ്മില്‍ നടന്ന സംവാദത്തിലും വൈറല്‍ കാര്‍ട്ടൂണ്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

English summary
All is well: LDF cartoonist MV Nikesh Kumar with Cartoonist Unni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X