ഐസിസില്‍ ആകെ ആറ് മലയാളികള്‍...? ആറ് പേരും മലബാറില്‍ നിന്നോ?
തിരുവനന്തപുരം: ആഗോള ഭീകര സംഘടനയായ ഐസിസ് മലയാളി മനസ്സുകളിലും വിഷം നിറയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍തേടി പോയ ചിലര്‍ ഐസിസിന്റെ വക്താക്കളായതും ഒടുവില്‍ നാടുകടത്തപ്പെട്ടതും അടുത്തിടെയാണ്.
ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ എന്ന രീതിയില്‍ രണ്ട് പേരുടെ വിവരങ്ങള്‍ മാത്രമാണ് ഇത്രനാളും നമുക്ക് മുന്നില്‍ ഉണ്ടായിരുന്നത്. പാലക്കാട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തന്‍ അബു താഹിറും കോഴിക്കോട് സ്വദേശിയായ റിയാബും.
എന്നാല്‍ ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം ഞെട്ടിയ്ക്കുന്നതാണ്. ഇവരെ കൂടാതെ നാല് മലയാളികള്‍ കൂടി ഐസിസില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അവരെല്ലാം തന്നെ മലബാറില്‍ നിന്നുള്ളവരാണ്.

അബൂ താഹിര്‍
പാലക്കാട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ അബു താഹിറിന്റെ പേരാണ് ഐസിസുമായി ബന്ധപ്പെട്ട് ആദ്യം കേട്ടത്. എന്നാല്‍ താന്‍ ഐസിസ് അല്ല, അല്‍ നുസ്രയാണെന്നാണ് ഇയാള്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

റിയാബ്
കോഴിക്കോട് സ്വദേശിയായ റിയാബ് ഐസിസില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കൂടി പുറത്ത് വന്നപ്പോള്‍ മലയാളികള്‍ ഞെട്ടി. ജിഹാദി ജോണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൂടി ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ നാല് പേര്‍കൂടി
നാല് മലയാളികളുടെ പേരാണ് ഇപ്പോള്‍ ഐസിസില്‍ ചേര്‍ന്നുവെന്ന രീതിയില്‍ പുറത്ത് വന്നിട്ടുള്ളത്. കോഴിക്കോട് സ്വദേശിനി ഹുദ റഹീം, റിയാസുര്‍ റഹ്മാന്‍, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് റിഷാല്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണവര്‍.

എല്ലാവരും മലബാര്‍ മേഖല
പാലക്കാട് സ്വദേശിയായ അബു താഹിര്‍, കോഴിക്കോട് കണ്ണൂര്‍ സ്വദേശികളായ മറ്റുള്ളവര്‍... എല്ലാവരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്.

റിയാബും റിയാസുര്‍ റഹ്മാനും?
കോഴിക്കോട് സ്വദേശിയായ റിയാബ് ഐസിസില്‍ ചേര്‍ന്ന വാര്‍ത്ത നേരത്തേ പുറത്ത് വന്നതാണ്. ആ റിയാബ് തന്നെയാണോ ഇപ്പോള്‍ പറയുന്ന റിയാസുര്‍ റഹ്മാനെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശികള്‍
രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദമ്പതിമാരാണ് ഐസിസില്‍ ചേര്‍ന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നാടുകടത്തപ്പെട്ടവര്‍
ഐസിസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് വട്ടേറെ പേരെ നാടുകടത്തിയിട്ടുണ്ട്. അതില്‍ ഇന്ത്യക്കാരും ഉണ്ട്. അത്തരത്തില്‍ നാടുകടത്തപ്പെട്ടവര്‍ തിരൂരിലും കൊച്ചിയിലും തിരുവനന്തപുരത്തും ഉണ്ട്. ആറ് മലയാളികളെയാണ് ഇത്തരത്തില്‍ നാടുകടത്തിയത്.

നിരീക്ഷണത്തില്‍
ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന അഞ്ച് പേര്‍ മലപ്പുറത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ റോയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

തീവ്രവാദ കേസുകള്‍
ലഷ്‌കര്‍ കമാണ്ടര്‍ ആയിരുന്ന തടിയന്റവിട നസീറും കണ്ണൂര്‍ സ്വദേശി ആയിരുന്നു. നസീറുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇപ്പോഴും പുരോഗമിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications