കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരടിലെ 14 ഫ്ലാറ്റ് ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരം; എല്ലാവർക്കും 25 ലക്ഷം ലഭിക്കില്ല

Google Oneindia Malayalam News

കൊച്ചി: മരടിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഫ്ലാറ്റ് ഉടമകൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം ലഭിക്കില്ല. രണ്ട് ഉടമകൾക്ക് മാത്രമെ 25 ലക്ഷം രൂപയ്ക്ക് അർഹതയുള്ളു. ബാക്കിയുള്ള ഫ്ലാറ്റ് ഉടമകൾക്ക് 13 ലക്ഷം രൂപ വീതമാകും നഷ്ടപരിഹാരം ലഭിക്കുക. ഭൂമിയുടേയും ഫ്ലാറ്റിന്റെയും വില കണക്കാക്കി ഇതിന് ആനുപാതികമായിട്ടായിരിക്കും താൽക്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുക.

എന്തുകൊണ്ടാണ് ആ കഴിവുകെട്ടവന്‍ വരാതിരുന്നത്... മിലിന്ദ് ദേവ്‌റയെ പരിഹസിച്ച് നിരുപംഎന്തുകൊണ്ടാണ് ആ കഴിവുകെട്ടവന്‍ വരാതിരുന്നത്... മിലിന്ദ് ദേവ്‌റയെ പരിഹസിച്ച് നിരുപം

ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയാണ് ഫ്ലാറ്റ് ഉടമകൾക്കുളള നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. 14 ഫ്ലാറ്റുമടകൾക്കാണ് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് കോടി 52 ലക്ഷത്തി ആറായിരത്തി തൊണ്ണൂറ്റാറ് രൂപയാണ് ആകെ നഷ്ടപരിഹാരം നൽകേണ്ടത്. ജെയിൻ കോറൽ കോവ്, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാരം നൽകുന്നത്.

maradu

അതേസമയം ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കാനായി അപേക്ഷ നൽകുന്നതിനോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന നിബന്ധന ഒഴിവാക്കി. ഈ മാസം 17ാം തീയതിക്കകം ഫ്ലാറ്റുകൾ എത്ര രൂപയ്ക്കാണ് കൈമാറ്റം ചെയ്തത് എന്നതിന്റെ രേഖകൾ നഗരസഭ സെക്രട്ടറിക്ക് മുമ്പിൽ ഹാജരാക്കണം. ആധാരവും പണം കൈമാറിയ രേഖകളും ഫ്ലാറ്റ് ഉടമകൾ മരട് നഗരസഭയിൽ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ക്രിസ്മസ് അവധിക്കാല സമയത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനാണ് ആലോചിക്കുന്നത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണം എളുപ്പമാക്കാനും ഈ സമയം ഉചിതമാണെന്നാണ് വിലയിരുത്തുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ 2 മാസം വേണ്ടിവരും.

English summary
All maradu flat owners will not get immediate compensation as suggested by SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X