ഷഹീദ് ബാവ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
കോഴിക്കോട്: ഷഹീദ് ബാവ സദാതാര കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം. കോഴിക്കോട് എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് പ്രതികള്‍ക്ക് 25000 രൂപ പിഴയും മറ്റ് പ്രതികള്‍ക്ക് 50,000 പിഴയും വിധിച്ചു.
15 പ്രതികളുള്ള കേസില്‍ അഞ്ച് പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പു (55) മൂന്ന് മുതല്‍ ആറ് വരെ പ്രതികളായ നാറഞ്ചിലത്ത പാലക്കാടന്‍ അബ്ദുള്‍ കരീം (45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31) മാളിയേക്കല്‍ ഫയാസ് (28), കളത്തിങ്ങല്‍ നാജിദ് (22) എട്ട് മുതല്‍ 11 വരെ പ്രതിഖലായ റഷീദ് (22), എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ (23) നാറാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് സംഷീര്‍ (25) കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവര്‍ക്കാണ് ജീവപര്യന്തം.

രണ്ടാം പ്രതി മുഹമ്മദ് സലീം (22) ഉള്‍പ്പടെ നാല് പേരെ കോടതി വെറുതെ വിട്ടു. കേസിലെ 15ാം പ്രതി പുതുകുഴിയില്‍ ചാത്തപ്പറമ്പില്‍ ഫായിസ് (25) ഒളിവിലാണ്. 2011 ലാണ് കൊടിയത്തൂരിലെ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന ഷഹീദ് ബാവയെ സദാചാരക്കുറ്റം ആരോപിച്ച് ഒരു സംഘം മര്‍ദ്ദിച്ച് കൊന്നത്.
പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡാലോചന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഷഹീദ് ബാവയുടെ മരണം നരഹത്യയാണെന്ന് കോടതി വിലയിരുത്തി. സദാചാരത്തിന്റെ പേരില്‍ നടത്തിയ കൊലപാതകത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.












Click it and Unblock the Notifications