കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡലകാലത്ത് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുമോ?; ഇന്ന് നിര്‍ണ്ണായക സര്‍വ്വകക്ഷിയോഗം

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ന് നിര്‍ണ്ണായക സര്‍വ്വകക്ഷിയോഗം | Oneindia Malayalam

തിരുവനന്തപരും: ശബരിമല യുവതീപ്രവേശനത്തില്‍ സമവായം തേടിയുള്ള സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നടക്കും. ഇതിന് ശേഷം തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് ഈ യോഗം നടക്കുക.

<strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌</strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌

നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളുടെയും നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരായ പുനപരിശോധനാ-റിട്ട് ഹര്‍ജികള്‍ കോടതി പരിഗണിച്ച സാഹചര്യത്തിലും മണ്ഡലകാലപൂജകള്‍ക്കായി ശബരിമല നട അടുത്ത ദിവസം തുറക്കാനിരിക്കുന്നതും പരിഗണിച്ചാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മണ്ഡല-മകരമാസ പൂജ

മണ്ഡല-മകരമാസ പൂജ

മണ്ഡല-മകരമാസ പൂജകള്‍ക്കായി നടതുറക്കുന്നതാേടെ നീണ്ട തീര്‍ത്ഥാടന കാലത്തിനാണ് അടുത്ത ദിവസം ശബരിമലയില്‍ തുടക്കം കുറിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന ഈ കാലയളവില്‍ മുമ്പ് നടതുറന്നപ്പോള്‍ ഉണ്ടായത് പോലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിക്കൂടാ എന്നാണ് സര്‍ക്കാര്‍ നിലപാട്.

മുന്‍ വിധിക്ക് സ്റ്റേ ഇല്ല

മുന്‍ വിധിക്ക് സ്റ്റേ ഇല്ല

പുനഃപരിശോധനാ, റിട്ട് ഹര്‍ജികള്‍ പരിഗണിച്ച ഘട്ടത്തില്‍ മുന്‍ വിധിക്ക് സ്റ്റേ ഇല്ല എന്ന് കോടതി എടുത്ത് പറഞ്ഞിട്ടുള്ളതിനാല്‍ ആദ്യ വിധിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ മലകയറാന്‍ എത്തിയാല്‍ സര്‍ക്കാറിന് സുരക്ഷ ഒരുക്കേണ്ടി വരും.

കാര്യങ്ങള്‍ കൈവിട്ടു പോവും

കാര്യങ്ങള്‍ കൈവിട്ടു പോവും

കോടതി വിധി നടപ്പിലാക്കാനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പ്രതിഷേധക്കാര്‍ തടയും. ഇത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന സമയമായതിനാല്‍ പഴയ പോലെ പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കാര്യങ്ങള്‍ കൈവിട്ടു പോവും.

സര്‍വ്വക്ഷി യോഗം വിളിച്ചത്

സര്‍വ്വക്ഷി യോഗം വിളിച്ചത്

ഈ കാര്യങ്ങളൊക്കെ പരിഗണിച്ചാണ് മുഖ്യമന്ത്രി ഇന്ന് സര്‍വ്വക്ഷി യോഗം വിളിച്ചത്. സര്‍വവ്വകക്ഷി യോഗത്തിന് മുന്നോടിയായി ബുധനാഴ്ച്ച സര്‍ക്കാര്‍തലത്തിലും അല്ലാതെയും തിരക്കിട്ട ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ ഐക്യത്തിനും സമവായത്തിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സമവായം എത്രത്തോളം

സമവായം എത്രത്തോളം

അതേസമയം ചര്‍ച്ചക്ക് വരുന്ന ആരുംതന്നെ മുന്‍നിലപാടുകളില്‍നിന്ന് പിന്നോട്ടു പോകാനിടിയില്ലാത്തതിനാല്‍ സമവായം എത്രത്തോളം സാധ്യമാവും എന്നത് കണ്ടറിയേണ്ടിവരും. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും യുവതീ പ്രവേശനം അനുവദിക്കരുതെന്നാകും കോടതി വിധിക്കെതിരായ നിലപാട് സ്വീകരിക്കുന്നവരുടെ ആവശ്യം.

കോടതിയലക്ഷ്യമാവും

കോടതിയലക്ഷ്യമാവും

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലാത്ത സ്ഥിതിക്ക് ഈ ആവശ്യം അംഗീകരിക്കുന്നതിലെലഅപ്രായോഗികത സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഉണ്ട്. വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാവും എന്ന നിയമോപദേശമാണ് സര്‍ക്കാറിനും ബോര്‍ഡിനും ലഭിച്ചത്.

സംഘര്‍ഷം ഒഴിവാക്കണം

സംഘര്‍ഷം ഒഴിവാക്കണം

വിശ്വാസികളുടെ അവകാശസംരക്ഷണവും സമവായ നീക്കവും പ്രധാനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബുധനാഴ്ച്ച അഭിപ്രായപ്പെട്ടു.

നിലപാടിനെ തള്ളി

നിലപാടിനെ തള്ളി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യുഡിഎഫ് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.

മുഖ്യമന്ത്രി പുച്ഛിച്ചു

മുഖ്യമന്ത്രി പുച്ഛിച്ചു

സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് മുന്‍പ് ആവശ്യപ്പോള്‍ മുഖ്യമന്ത്രി പുച്ഛിക്കുകയാണ് ചെയ്തത്. കാര്യങ്ങള്‍ കൈവിട്ട് പോയിത്തുടങ്ങി എന്ന് തോന്നിയപ്പോള്‍ മാത്രമാണ് യോഗം വിളിച്ചതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു, എന്നാല്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ മറികടന്ന് യോഗത്തില്‍ പങ്കെടുക്കണമെന്ന് മറ്റ് ഘടകക്ഷികള്‍ തീരുമാനിക്കുകയായിരുന്നു.

ബിജെപിയുടെ പ്രതിഷേധം

ബിജെപിയുടെ പ്രതിഷേധം

യോഗതീരുമാനം തൃപ്തികരമല്ലെങ്കില്‍ അയ്യപ്പകര്‍മസമിതി എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു. അതേസമയം യോഗത്തിലേക്ക് ഹിന്ദു സംഘടനകളെ ക്ഷണിക്കാത്തതില്‍ ബിജെപി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

പ്രതിനിധികളും

പ്രതിനിധികളും

വൈകീട്ട് നടക്കുന്ന പ്രത്യേകയോഗത്തില്‍ പഴയ പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടംബവും പങ്കെടുക്കുമെന്ന് പിജി ശശികുമാര്‍ വര്‍മ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജനുവരി 22വരെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് അവരും ആവശ്യപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

<strong></strong>'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

English summary
all party meet on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X