കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇല്ല, രണ്ടാഴ്ച കൂടി സാഹചര്യം വിലയിരുത്തും, തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായം. സംസ്ഥാനത്തെ സാഹചര്യം രണ്ടാഴ്ച കൂടി വിലയിരുത്തും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.

കോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫുംകോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫും

സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ട എന്നുളള സര്‍ക്കാര്‍ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു. അടച്ചുപൂട്ടല്‍ ഒന്നിനും പരിഹാരം അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്യല്‍ ആയാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ഗുരുതര സാഹചര്യം വ്യക്തമാക്കി ബോധവത്ക്കരണം നടത്താനും തീരുമാനം.

cm

സംസ്ഥാനം അതിഗുരുതരമായ സ്ഥിതിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്ത് വില കൊടുത്തും രോഗവ്യാപനം നിയന്ത്രിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിലെ ജാഗ്രതയ്ക്ക് നല്ല കുറവുണ്ടായിട്ടുണ്ട്. അതിന്റെ ദൂഷ്യഫലങ്ങൾ പ്രത്യക്ഷത്തിൽ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ആവശ്യമായി വരും. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയേ മതിയാവൂ. ഇക്കാര്യം സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

കെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളികെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളി

ഇന്ന് സംസ്ഥാനത്ത് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്.

English summary
All Party Meet opposes complete lockdown in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X