കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണങ്ങള്‍ മാത്രം, വെടിക്കെട്ട് നിരോധിക്കില്ലെന്ന് സര്‍വ്വകക്ഷി യോഗം

Google Oneindia Malayalam News

തിരുവനന്തപുരം: വെടിക്കെട്ട് നിരോധിക്കില്ലെന്നും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സര്‍വ്വകക്ഷി യോഗം. ഫലപ്രദമായ നിയന്ത്രണങ്ങളോടെ വെടിക്കെട്ട നടത്താമെന്നും എന്നാല്‍ ഒരു കാരണവശാലും മത്സരക്കമ്പം പാടില്ലെന്നുമാണ് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായത്.

നിയമങ്ങള്‍ അനുസരിച്ച് തൃശൂര്‍ പൂരം നടത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സര്‍വ്വകക്ഷി യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വെടിക്കെട്ടിനുള്ള നിയന്ത്രണം മാറ്റുമെന്നും, ലൈസന്‍സ് പുതുക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

നിരോധനം വേണ്ട

നിരോധനം വേണ്ട

വെടിക്കെട്ട് നിരോധനം വേണ്ടെന്നും, നിയന്ത്രണങ്ങളാണ് വേണ്ടതെന്നും സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.

തൃശൂര്‍ പൂരം

തൃശൂര്‍ പൂരം

തൃശൂര്‍ പൂരം പൊതു വികാരമാണെന്നും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി നടക്കുന്ന പൂരം ഈ വര്‍ഷം മാത്രം നടക്കാന്‍ പാടില്ലെന്ന് പറയുന്നത് എങ്ങനെയാണെന്നും ചോദിച്ചു. നിയമങ്ങള്‍ അനുസരിച്ച് തൃശൂര്‍ പൂരം നടത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

മത്സര കമ്പം പാടില്ല

മത്സര കമ്പം പാടില്ല

ഫലപ്രദമായ നിയന്ത്രണങ്ങളോടെ വെടിക്കെട്ട് നടത്താം. എന്നാല്‍ മത്സരകമ്പം പാടില്ലെന്നും സര്‍വ്വകക്ഷ് യോഗം തീരുമാനിച്ചു.

ശബരിമല വെടിക്കെട്ട്

ശബരിമല വെടിക്കെട്ട്

ശബരിമല വെടിക്കെട്ടിനുള്ള നിയന്ത്രണം മാറ്റും. ലൈസന്‍സ് പുതുക്കുമെന്നും യോഗം തീരുമാനിച്ചു.

പ്രത്യേക നിധി

പ്രത്യേക നിധി

പരവൂര്‍ ദുരന്തത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക നിധി രൂപീകരിക്കാന്‍ തീരുമാനിച്ചു.

ദേശീയ ദുരന്തം

ദേശീയ ദുരന്തം

ദേശീയ ദുരന്തമായി പരവൂര്‍ ദുരന്തത്തെ പ്രഖ്യാപിക്കണമെന്ന് ആവസ്യപ്പെടുമെന്നും ദുരന്തത്തില്‍ അകപ്പെട്ട് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായവര്‍ക്ക് കൗണ്‍സിലിങ് നടത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

English summary
All party meeting decision announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X