കസ്തൂരി രംഗനില്‍ വീണ്ടും സര്‍വ്വകക്ഷിയോഗം
തിരുവനന്തപുരം: പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ കമ്മിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് വീണ്ടും സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മുന്നണിക്കുള്ളില്‍ നിന്ന് പോലും പ്രതിഷേധം ഉയര്‍ന്ന സ്ഥിതിക്ക് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും സര്‍വ്വകക്ഷി യോഗം വിളിക്കുക. കര്‍ഷക പ്രതിനിധികളേയും രാഷ്ട്രീയ പാര്ട്ടിതകളേയും ഉല്‍പ്പെടുത്തിയുള്ള സര്‍വ്വകക്ഷിയോഗത്തിന്റെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഏതെങ്കിലും സ്ഥലങ്ങളില്‍ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന സൂചനയാണ് മന്ത്രിസഭ യോഗം നല്‍കുന്നത്. നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ചെയ്ത ഉദ്യോഗസ്ഥരെ ക്രൂശിക്കാനാണ് പദ്ധതി. വസ്തു നികുതി അടക്കാനും രജിസ്ട്രേഷന് നടത്താനും അനുവദിക്കാതെ ചില ഉദ്യോഗസ്ഥര്‍ പ്രശ്നം സങ്കീര്മാക്കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
മൂന്നംഗ സമിതിയെയാണ് സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തെളിവെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ 16 കേന്ദ്രങ്ങളിലായി തെളിവെടുപ്പ് നടത്തും. ഈ സമയത്ത് പൊതു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പരാതികള്‍ ബോധിപ്പിക്കാം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications