Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒൻപതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം; സർക്കാർ ഉത്തരവ്

9-ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരി​ഗണിച്ചുമാണ് ക്ലാസ് കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കി.ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9-ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരി​ഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകുക.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, വിടുതൽ സർട്ടിഫിക്കറ്റ്, പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. അധ്യാപകർ 'വർക്ക് ഫ്രം ഹോം' സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം.

school

ഇക്കഴിഞ്ഞ ഒരു വർഷക്കാലം വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവർത്തനങ്ങളുടെ അവലോകനം നടത്തണം. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ക്ലാസുകളിലെത്തുന്ന കുട്ടികളുമായി ക്ലാസ് ടീച്ചർമാർ ഫോണിൽ ആശയവിനിമയം നടത്തും. കുട്ടികളുടെ പഠനനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവയെപ്പറ്റി വിശദമായി മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കും.

സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കണം. അധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ നടത്താം. ലോക്ഡൗൺ പിൻവലിച്ചതിനുശേഷം രേഖകൾ പരിശോധിച്ച് പ്രഥമാധ്യാപകർ പ്രവേശനനടപടികൾ പൂർത്തിയാക്കണം.

Recommended Video

cmsvideo
    Rajnath Singh releases DRDO's anti-COVID drug, know about 2-deoxy-D-glucose

    വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകാൻ നിലവിൽ സമ്പൂർണ വഴിയുള്ള സംവിധാനം തുടരാം. വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കൈറ്റ് ഉടൻ പ്രസിദ്ധീകരിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+