കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ തുറക്കാന്‍ ഇനി ഒരാഴ്ച മാത്രം; പ്രവേശനോത്സവത്തിന് സജ്ജമായി വയനാട്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സ്‌കൂള്‍ തുറക്കാന്‍ ഇനിയുള്ളത് ഒരാഴ്ച മാത്രം. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തവണ പൊതുവിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സ്‌കൂളുകളില്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കിയതാണ് ഇതിന് കാരണം. പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ജി.എല്‍.പി സ്‌കൂളിലാണ് നടക്കുന്നത്. പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് അഞ്ച് ഹൈടൈക് ക്ലാസ് മുറികളില്‍ മേപ്പാടി സ്‌കൂളിലടക്കം സ്ഥാപിച്ചിരുന്നു.

ഈ ഡിജിറ്റല്‍ ക്ലാസ്മുറികള്‍ സ്വകാര്യവിദ്യാലയങ്ങളിലേതിനെക്കാളും കിടപിടിക്കുന്നതാണെന്നതാണ് വാസ്തവം. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്വീകരിച്ച നടപടികളെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചും വിലയിരുത്താന്‍ ജില്ലാകലക്ടറുടെ അധ്യക്ഷയില്‍ കലക്‌ട്രേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു. ജില്ലയിലെ 30 ശതമാനത്തോളം വരുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളെ പൂര്‍ണമായി സ്‌കൂളുകളിലെത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, ഗ്രാമപ്പഞ്ചായത്തുകള്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി-വര്‍ഗ വകുപ്പ്, എസ് എസ് എ, ഇതര വകുപ്പുകള്‍ സംയുക്തമായി ഇത്തവണ വയനാട് ഡ്രോപ്ഔട്ട് ഫ്രീ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള സമ്പൂര്‍ണ ഗൃസന്ദര്‍ശന പരിപാടിക്ക് ഇന്നലെ തുടക്കമായി. 29നു സമാപിക്കും.

play

ജില്ലാപ്രവേശനോത്സവം നടക്കുന്ന മേപ്പാടി ഗവ. സ്‌കൂളിലെ ഹൈടെക് മുറി

26ന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന സന്ദേശമറിയിച്ച് ഗൃഹസന്ദര്‍ശനം നടത്തും. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളുടെയും യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റിലെ എപിജെ ഹാളില്‍ ചേരും. പുതിയ അധ്യയന വര്‍ഷം ജൈവവൈവിധ്യ വിദ്യാലയമെന്ന ആശയം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പരാതികളൊന്നുമില്ലാത്ത വിധം പാഠപുസ്തകവിതരണവും യൂനിഫോം വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യാനുള്ള നടപടികളും പൂര്‍ത്തിയായി കഴിഞ്ഞു. പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുക. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തിയാക്കും. ഇതിനായി എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിച്ചതായും അധികൃതര്‍ അറിയിച്ചു. എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ എം.ഒ സജി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എ.സി.എഫ് ഷജ്‌നാ കരീം, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
all set for new academic year-wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X