കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴംപൊരിയും പുട്ടും പൊറോട്ടയും തിരിച്ചെത്തും; ഒഴിവാക്കിയ വിഭവങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ

Google Oneindia Malayalam News

കൊച്ചി: റെയില്‍വേ റസ്റ്ററുന്‍റുകളില്‍ നിന്നും പിന്‍വലിച്ച കേരളീയ ഭക്ഷണ വിഭവങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് പുനസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റെയില്‍ വേ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും റസ്റ്ററന്റുകളിലെയും മെനുവിൽ കേരളീയ വിഭവങ്ങള്‍ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങൾ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് ഖാനി പ്രഖ്യാപിച്ചു; പിന്നാലെ എംബസി ലക്ഷ്യമിട്ട് പറന്നത് 3 റോക്കറ്റ്യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് ഖാനി പ്രഖ്യാപിച്ചു; പിന്നാലെ എംബസി ലക്ഷ്യമിട്ട് പറന്നത് 3 റോക്കറ്റ്

കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോന്നിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല, പഴംപൊരി എന്നിവയൊന്നും റെയില്‍വേയുടെ പുതിയ മെനുവില്‍ ഉണ്ടായിരുന്നില്ല. പകരം നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണക്ക് പ്രാമുഖ്യം നല്‍കുന്നതായിരുന്നു പുതിയ മെനു. കേരള വിഭവങ്ങള്‍ക്ക് പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയൊക്കെയായിരുന്നു പുതുതായി മെനുവില്‍ ഇടംപിടിച്ചത്.

railwa

രാജ്മ ചാവൽ, ചോള ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കൽ, കുൽച്ച തുടങ്ങി മലയാളികള്‍ക്ക് പ്രിയങ്കരമല്ലാത്ത വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തി. ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ സ്റ്റാളുകളിലെ നിരക്കുകളും റെയില്‍വേ കൂട്ടിയിരുന്നു. ഊണിന്‍റെ വില 35 രൂപയില്‍ നിന്നും 70 രൂപയാക്കിയാണ് ഉയര്‍ത്തിയ്. എട്ടര രൂപയ്ക്ക് ലഭിച്ചിരുന്ന ഉഴുന്നുവടയുടെ പരിപ്പുവടയുടേയും വില 15 രൂപയായും ഉയര്‍ത്തി. പുതിയ തീരുമാനം അനുസരിച്ച രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിർബന്ധമായി വാങ്ങണം. മൂന്നാമത് ഒരു ഇഡ്ഡലി കൂടി വാങ്ങണമെങ്കില്‍ ഇതേവില നല്‍കേ​ണ്ട അവസ്ഥയാണ്.

ബജറ്റ് 2020; ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; തൊഴിലില്ലായ്മ പരിഹരിക്കാനെന്ത്?ബജറ്റ് 2020; ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; തൊഴിലില്ലായ്മ പരിഹരിക്കാനെന്ത്?

English summary
all the food items served earlier will be restored says irtc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X