കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലുള്ളവര്‍ ഇനി ഒരു സിനിമയും കാണണ്ട! എല്ലാ തീയേറ്ററുകള്‍ക്കും പൂട്ട് വീഴുന്നു ?

എ ക്ലാസ് തീയേറ്ററുകളും അടച്ചിടാന്‍ തീരുമാനിച്ചതോടെയാണ് പുതിയ പ്രതിസന്ധി. പത്തിന് കൊച്ചിയില്‍ ചേരുന്ന എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : തീയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. മുഴുവന്‍ തീയേറ്ററുകളും അടച്ചിടാന്‍ തീരുമാനം. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഇതുസംബന്ധിച്ച് ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. എ ക്ലാസ് തീയേറ്ററുകളും അടച്ചിടാന്‍ തീരുമാനിച്ചതോടെയാണ് പുതിയ പ്രതിസന്ധി. പത്തിന് കൊച്ചിയില്‍ ചേരുന്ന എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും.

പുതിയ അന്യഭാഷ ചിത്രങ്ങള്‍ റിലീസ് ചെയ്യാത്തതും മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതും തീയേറ്ററുകള്‍ അടച്ചിടാന്‍ കാരണമായി പറയുന്നു. ചില ഫാന്‍സ് അസോസിയേഷനുകള്‍ ഭീഷണിയുമായി രംഗത്തെത്തിയതും മറ്റൊരു കാരണമാണ്.

 എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം

ഇരുവിഭാഗങ്ങളും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാത്തതോടെയാണ് സിനിമ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. എ ക്ലാസ് തീയേറ്ററുകളും അടച്ചിടാനാണ് തീരുമാനം. പത്തിന് കൊച്ചിയില്‍ ചേരുന്ന എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ ജനറല്‍ ബോഡി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

ഇനി പൊങ്കലിന് മാത്രം

ഇനി പൊങ്കലിന് മാത്രം

നിലവില്‍ അന്യഭാഷ ചിത്രങ്ങള്‍ക്കു മാത്രമാണ് പ്രദര്‍ശനാനുമതിയുള്ളത്. ക്രിസ്മസിന് ഒരു മലയാള ചിത്രം പോലും എത്തിയിരുന്നില്ല. ഇനി പൊങ്കലിന് മാത്രമാണ് തമിഴ് റിലീസ് ഉള്ളത്. പുതിയ അന്യഭാഷ ചിത്രങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് തീയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

 200 ഓളം തീയേറ്ററുകള്‍

200 ഓളം തീയേറ്ററുകള്‍

200ല്‍ അധികം എ ക്ലാസ് തീയേറ്ററുകളാണ് ഉള്ളത്. പുതിയ അന്യ ഭാഷ ചിത്രങ്ങള്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ ഇവ പ്രവര്‍ത്തിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ഫാന്‍സിന്റെ മുന്നറിയിപ്പ്

ഫാന്‍സിന്റെ മുന്നറിയിപ്പ്

അതേസമയം മലയാള ചിത്രങ്ങളുടെ പ്രദര്‍ശനം തടഞ്ഞ് അന്യഭാഷ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയതിനെ വിമര്‍ശിച്ച് പ്രമുഖരും രംഗത്തെത്തി. ഇതും തീയേറ്ററുകള്‍ അടച്ചിടാന്‍ ഉടമകളെ നിര്‍ബന്ധിതരാക്കുന്നുണ്ട്. മാത്രമല്ല മലയാള സിനിമ റിലീസ് തടയുന്നതിനെതിരെ മുന്നറിയിപ്പുമായി ചില ഫാന്‍സ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ തീയേറ്ററിനുള്ളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കുമെന്ന ഭയവും ഉടമകള്‍ക്കുണ്ട്.

സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല

സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല

അതേസമയം നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീതി കിട്ടുന്നില്ലെന്നും ഫെഡറേഷന്‍.

 ക്രിസ്മസിന് റിലീസ് ഉണ്ടായില്ല

ക്രിസ്മസിന് റിലീസ് ഉണ്ടായില്ല

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്താനുള്ളത്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളില്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാട്- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷം, ജയസൂര്യയുടെ ഫുക്രി, പൃഥ്വി രാജിന്റെ എസ്ര എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനം കാത്തിരിക്കുന്നത്.

ആരംഭിച്ചത് ഡിസംബര്‍ 16ന്

ആരംഭിച്ചത് ഡിസംബര്‍ 16ന്

തിയേറ്ററില്‍ നിന്നുള്ള വരുമാനം പങ്കിടുന്നതിനെ ചൊൗല്ലിയാണ് തീയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നത്. വരുമാനം 50-50 എന്ന അനുപാതത്തിലായിരിക്കണമെന്നാണ് തീയേറ്റര്‍ ഉടമകളുടെ ആവശ്യം. ഡിസംബര്‍ 16 മുതലാണ് സമരം ആരംഭിച്ചത്.

 ബാലന്റെ നേതൃത്വത്തില്‍

ബാലന്റെ നേതൃത്വത്തില്‍

പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി ബാലന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

 ഇരു വിഭാഗവുമായി ചര്‍ച്ച നടത്തി

ഇരു വിഭാഗവുമായി ചര്‍ച്ച നടത്തി

ഇരുവിഭാഗത്തിനും സ്വീകാര്യമായ തീരുമാനമെടുക്കണമെന്ന് പുതുതായി ചുമതലയേറ്റ ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇരു വിഭാഗവുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം.

English summary
film crisis in kerala, All theatres may be close.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X