Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം' മുഖ്യമന്ത്രി

ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി വി ഡി സതീശവൻ. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിഷയം അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വെച്ച് പൊറുപ്പിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

'ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.

vd2-1

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം'.

യുഡിഎഫും സർക്കാരും എന്തുകൊണ്ട് സംഘപരിവാറിനെ എതിർക്കാൻ മടിക്കുന്നു: പിണറായി വിജയൻ

മഹാത്മാഗാന്ധി സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലറായി സംഘപരിവാർ ബന്ധമുള്ള നേതാവിനെ നിയമിച്ചതിലും സർവകലാശാലാ സെനറ്റിൽ 19 സംഘപരിവാർ പ്രവർത്തകരെ ഉൾപ്പെടുത്തിയതിലും രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ഇതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. യുഡിഎഫും സംസ്ഥാന ഭരണ നേതൃത്വവും ബിജെപിയെയും സംഘപരിവാറിനെയും എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

'നിലവിൽ ഗവർണറുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും പോകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ആർഎസ്എസ് പശ്ചാത്തലമുള്ള ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി എത്തിയ 2018 മുതൽ കേരളത്തിലെ സർവകലാശാലകൾ പിടിച്ചെടുക്കാനുള്ള സംഘപരിവാർ പദ്ധതികൾ ആരംഭിച്ചിരുന്നു. മുൻപ് എൽഡിഎഫ് സർക്കാർ ഇതിനെ ശക്തമായി എതിർത്തിരുന്നു.

സർവകലാശാലകളുടെ കാവിവൽക്കരണം തടയുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ മുൻപ് നിയമസഭയിൽ ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബില്ലിനെ നിയമസഭയിൽ യുഡിഎഫ് ശക്തമായി എതിർക്കുകയാണ് ചെയ്തത്.
കേരളത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വിസിമാർ പങ്കെടുത്തത് അത്യന്തം ഗൗരവത്തോടെയാണ് മതേതര കേരളം കാണുന്നത്. സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാലാ വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ഇതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. യുഡിഎഫും സംസ്ഥാന ഭരണ നേതൃത്വവും ബിജെപിയെയും സംഘപരിവാറിനെയും എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നത്?', പിണറായി വിജയൻ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+