കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗേഷ് മതം മാറി അൽത്താഫായി! തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്ന് ബന്ധുക്കൾ... പിന്നിൽ യുവതി...

യോഗേഷിനെക്കുറിച്ച് വിവരം ലഭിക്കാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മതം മാറിയെന്ന വിവരമറിഞ്ഞത്.

  • By Desk
Google Oneindia Malayalam News

കാസർകോട്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഹിന്ദു യുവാവിനെ തട്ടിക്കൊണ്ടുപോയി മത പരിവർത്തനം നടത്തിയതായി ആരോപണം. കാസർകോട് ഉദുമ പള്ളിക്കര ചന്ദ്രപുരം സ്വദേശി ഉപേന്ദ്രന്റെ മകൻ യോഗേഷിനെയാണ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയതായി ആരോപണമുയർന്നിരിക്കുന്നത്.

യോഗേഷിനെക്കുറിച്ച് വിവരം ലഭിക്കാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മതം മാറിയെന്ന വിവരമറിഞ്ഞത്. തുടർന്ന് യോഗേഷിന്റെ ബന്ധുക്കൾ ഇതുസംബന്ധിച്ച് ബേക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യോഗേഷിന്റെ മതം മാറ്റത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ജനം ടിവി ഓൺലൈനാണ് ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചരിക്കുന്നത്.

മർച്ചന്റ് നേവി...

മർച്ചന്റ് നേവി...

കാസർകോട് ഉദുമ പള്ളിക്കര ചന്ദ്രപുരം സ്വദേശി ഉപേന്ദ്രന്റെ മകനായ യോഗേഷ്(32) മർച്ചന്റ് നേവിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യോഗേഷ് അവസാനമായി നാട്ടിലെത്തിയത്. ഫെബ്രുവരിയിൽ അവധി കഴിഞ്ഞ് തിരികെ കപ്പലിൽ കയറിയ യോഗേഷ് 2017 ഒക്ടോബർ വരെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ ഒക്ടോബറിൽ കപ്പലിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ ബന്ധുക്കളെയോ വീട്ടുകാരെയോ ബന്ധപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്നാണ് യോഗേഷിനെ കണ്ടെത്താനായി ബന്ധുക്കൾ അന്വേഷണം തുടങ്ങിയത്.

പരാതി...

പരാതി...

ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് യോഗേഷ് മുസ്ലീം മതം സ്വീകരിച്ചെന്ന വിവരമറിഞ്ഞ്. ഇക്കാര്യം സ്ഥിരീകരിച്ചതോടെ യോഗേഷിന്റെ ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകി. തുടർന്ന് യോഗേഷിന്റെ തിരോധാനത്തെക്കുറിച്ചും മതപരിവർത്തനത്തെക്കുറിച്ചും ബേക്കൽ പോലീസ് വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് യോഗേഷിന്റെ മതപരിവർത്തനത്തെ സംബന്ധിച്ച് പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് യോഗേഷിന്റെ മതം മാറ്റത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയത്.

ഇപ്പോൾ അൽത്താഫ്...

ഇപ്പോൾ അൽത്താഫ്...

പൊന്നാനിയിൽ വച്ച് മതം മാറിയ യോഗേഷ് മുസ്ലീം മതം സ്വീകരിച്ച് അൽത്താഫ് അലിയെന്ന പേര് സ്വീകരിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. യോഗേഷിന്റെ മതം മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച അഞ്ജുവും ഇയാളോടൊപ്പം മതം മാറിയെന്നാണ് വിവരം. അതേസമയം, യോഗേഷും അഞ്ജുവും തമ്മിലുള്ള പരിചയമെന്താണെന്ന് സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. യോഗേഷിന്റെ മതം മാറ്റത്തിന് പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനകളാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭീഷണി...

ഭീഷണി...

മതം മാറിയ ശേഷം ആറ്റിങ്ങൾ സ്വദേശിനിയായ അഞ്ജു തങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യോഗേഷിന്റെ മാതാപിതാക്കളും ഭാര്യയും ആരോപിക്കുന്നുണ്ട്. മകനെ തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് മതം മാറ്റിയതാണെന്നാണ് ഉപേന്ദ്രന്റെ ആരോപണം. സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം, മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഉപേന്ദ്രൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തു. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതോടെ മകന്റെ കാര്യത്തിൽ സംഭവിച്ചതെന്താണെന്ന് വ്യക്തമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പിണറായി സർക്കാരിനെ വെട്ടിലാക്കി ഹാദിയ.. പീഡനത്തിന് നഷ്ടപരിഹാരം തരണം!പിണറായി സർക്കാരിനെ വെട്ടിലാക്കി ഹാദിയ.. പീഡനത്തിന് നഷ്ടപരിഹാരം തരണം!

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്!മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്!

അവൾ അരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല! കാമുകിയെ സാക്ഷിയാക്കി ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി... അവൾ അരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല! കാമുകിയെ സാക്ഷിയാക്കി ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി...

English summary
allegation about a hindu youth's conversion in kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X