കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഫോന്‍സ് കണ്ണന്താനം ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു? ആരോപണം ശക്തം... മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണം. മന്ത്രിയായിരിക്കെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിച്ചു എന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കണ്ണന്താനവും തുഷാറും അടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ഗതി!!!കെട്ടിവച്ച കാശ് പോയി!!!കണ്ണന്താനവും തുഷാറും അടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ഗതി!!!കെട്ടിവച്ച കാശ് പോയി!!!

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കണ്ണന്താനത്തിന് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. എന്നാല്‍ ഈ ആരോപണം കണ്ണന്താനം നിഷേധിച്ചു. യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ് ആരോപണം എന്നാണ് ഫേസ്ബുക്കിലൂടെ കണ്ണന്താനം പ്രതികരിച്ചത്.

Alphons Kannanthanam

കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കഴിഞ്ഞ കേന്ദ്ര മന്ത്രി സഭയിൽ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ ഞാൻ പക്ഷപാതപരമായി ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചു എന്നൊരു അഭ്യൂഹം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ യാതോരു അടിസ്ഥാനവുമില്ലാത്തതാണെന്ന് അറിയിച്ചുകൊള്ളട്ടെ, സത്യമെന്താണെന്ന് എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ളവർക്ക് അറിയാം, സത്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആർക്കും നൽകിയിട്ടില്ല. ഒരു ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയിൽ നിയമപരമായി ലഭ്യമാക്കേണ്ട സഹായങ്ങൾ മാത്രമേ എല്ലാവർക്കും ചെയ്തുകൊടുത്തിട്ടുള്ളൂ. മറിച്ചുള്ളതെല്ലാം അടിസ്ഥാനരഹിതമായ അസത്യപ്രചാരണങ്ങളാണ്.

നിരവധി കാര്യങ്ങൾ കേന്ദ്ര മന്ത്രിയായിരിക്കെ രാജ്യത്തിൻറെ പലഭാഗത്തും ചെയ്തിട്ടുണ്ടെങ്കിലും, കേരളവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രം ഇവിടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ചുമതല വഹിച്ചിരുന്ന 18 മാസത്തെ സമയം കൊണ്ട് കേരളത്തിൽ ശ്രീനാരായണ തീർത്ഥാടന സർക്യൂട്ടിന് 70 കോടി രൂപ , മലബാർ ക്രൂയിസ് സർക്യൂട്ടിന് 80 കോടി രൂപ , സ്പിരിച്വൽ സർക്യൂട്ടിന് 85 കോടി രൂപ ടൂറിസം മന്ത്രാലയത്തിൽ നിന്നും അനുവദിച്ചിട്ടുണ്ട്. സ്പിരിച്വൽ സർക്യൂട്ടിന് അനുവദിച്ച 85 കോടി രൂപ , 77 ക്ഷേത്രങ്ങളും, 42 പള്ളികളും, 20 മുസ്ലിം പള്ളികളും ഉൾപ്പെടെ ആകെ 133 ആരാധനാലയങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് അനുവദിച്ചിട്ടുള്ളത്. ഈ അനുവദിച്ചതെല്ലാം അതാത് ആരാധനാലയങ്ങളുടെ ഭാഗത്തുനിന്നും സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് എന്നുകൂടി അറിയിക്കുന്നു. വസ്തുതകൾ മനസ്സിലാക്കാതെ അറിഞ്ഞോ അറിയാതെയോ അടിസ്ഥാനരഹിതമായ ഈ അസത്യപ്രചാരണങ്ങളിൽ ഭാഗഭാക്കായവരോട് ദയവായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നു.

English summary
Allegation against Alphons Kannanthanam on Social Media- Kannanthanam's reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X