കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം വന്ന ശേഷം';വീണയുടെ വാദം തള്ളി തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണൻ

Google Oneindia Malayalam News

വയനാട് : രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കെ ആർ അവിഷിത്ത് വിവാദത്തിൽ വീണ്ടും പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓഫീസ് ആക്രമണത്തിൽ അവിഷിത്ത് പങ്കാളിയായി എന്നറിഞ്ഞതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും അവിഷിത്തിനെ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ ഒഴിവാക്കിയത്.

സംഭവം വരുന്നതിന് മുൻപ് അയാൾ ഓഫീസിൽ വരാറില്ല. ഒഴിവാക്കണം എന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് മന്ത്രി തന്നെ കൊടുത്തിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ വാദത്തെ തള്ളിയായിരുന്നു കോടിയേരിയുടെ പ്രതികരണം.

കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്;- 'അവിഷിത്ത് കുറച്ചു നാളായി ഓഫീസിൽ വരാറില്ല. ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് മന്ത്രി തന്നെ കൊടുത്തിട്ടുണ്ട്. ഒഴിവാക്കണം എന്നുള്ളത്.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

1

ഇപ്പോൾ ഈ സംഭവത്തിൽ പങ്കാളിയാണെന്ന് അറിഞ്ഞ ഉടനെ അയാളെ ആ പോസ്റ്റിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. പങ്കാളിയെന്നു പറഞ്ഞാൽ, ആക്ഷേപം വന്നിട്ടുണ്ട് എന്നേയുള്ളൂ. ആക്ഷേപം വന്ന ശേഷമാണ് ഒഴിവാക്കാൻ തീരുമാനം എടുത്തത്. സംഭവം വരുന്നതിന് മുൻപ് തന്നെ അയാൾ വേണ്ടത്ര ജോലിക്ക് വരുന്നില്ലെന്ന് മനസ്സിലാക്കിയതിനാൽ മാറ്റി നിർത്താൻ നോട്ട് കൊടുത്തിരുന്നു. അത് ഇതുമായി ബന്ധപ്പെട്ടതല്ല..'

'അക്രമ സംഭവങ്ങളിലോ പ്രകടനത്തിനോ ഉണ്ടായിരുന്നില്ല'; അവിഷിത്തിനെ വെള്ളപൂശി പി ഗഗാറിൻ പറയുന്നു'അക്രമ സംഭവങ്ങളിലോ പ്രകടനത്തിനോ ഉണ്ടായിരുന്നില്ല'; അവിഷിത്തിനെ വെള്ളപൂശി പി ഗഗാറിൻ പറയുന്നു

2

അതേസമയം, സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ശനിയാഴ്ച രംഗത്ത് വന്നിരുന്നു. തന്റ ഓഫീസുമായി ബന്ധമുള്ള ആൾ അക്രമത്തിൽ പങ്കെടുത്തു എന്ന് ആരോപണങ്ങളെ തള്ളിയിരുന്നു മന്ത്രി വീണ പ്രതികരിച്ചിരുന്നത്. സ്റ്റാഫിൽ ഉൾപ്പെട്ട എസ് എഫ് ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ അവിഷിത്തിനെ ജോലിക്കായി ഓഫീസിലെത്താത്ത കാരണത്താൽ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

3

അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ല. നിലവിൽ ഉയർന്നു വന്നിട്ടുളള ഇത്തരം ആരോപണത്തെ കുറിച്ച് അന്വേഷിക്കും. മാധ്യമങ്ങളിലൂടെ ആയിരുന്നു ഈ വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടത്. അവിഷിത്തിനെ മറ്റ് ചില വ്യക്തി പരമായി കാരണത്തിൻന്മേൽ ഒഴിവാക്കി എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

4

അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സി പി എം സമ്മർദ്ദം ചെലുത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സംഭവ സ്ഥലത്ത് ഇയാൾ എത്തിയത് വളരെ വൈകിയാണെന്ന് സി പി എം നേതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, അക്രമ സംഭവത്തിന് പിന്നാലെ അവിഷിത്ത് പ്രതികരിച്ചിരുന്നു.

5

എസ് എഫ്‌ ഐയെ വേട്ടയാടി ചോര കുടിക്കാം എന്ന് കരുതിയെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അവിഷിത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;- 'എസ്എഫ്ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ്എഫ്ഐ ക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്ഐ യുടെ കൂടെ വിഷയമാണ്..

6

സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.. ഇപ്പോള്‍ വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപി ക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം..

3

ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും..'

English summary
allegation against avishith k r; cpm leader kodiyeri balakrishnan reacted to this controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X