India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളിലൂടെയാണ് പ്രതി അവിഷിത്തിന്റെ വിഷയം അറിഞ്ഞത്, ആരോപണങ്ങളെ തളളി മന്ത്രി വീണാ ജോർജ്

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തന്റ ഓഫീസുമായി ബന്ധമുള്ള ആൾ അക്രമത്തിൽ പങ്കെടുത്തു എന്ന് ആരോപണങ്ങളെ തള്ളിയിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഭിജിത്ത് കെ ആർ കേസിൽ പ്രതിയാണ്. ഇതിന് പിന്നാലെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ല. നിലവിൽ ഉയർന്നു വന്നിട്ടുളള ഇത്തരം ആരോപണത്തെ കുറിച്ച് അന്വേഷിക്കും. മാധ്യമങ്ങളിലൂടെ ആയിരുന്നു ഈ വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടത്.

അവിഷിത്തിനെ മറ്റ് ചില വ്യക്തി പരമായി കാരണത്തിൻന്മേൽ ഒഴിവാക്കി എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും അപലപിച്ചതായും വീണാ ജോർജ് വ്യക്തമാക്കി.

1

അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. അതേസമയം, എസ് എഫ് ഐയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. ഇയാളെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സി പി എം സമ്മർദ്ദം ചെലുത്തുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സംഭവ സ്ഥലത്ത് ഇയാൾ എത്തിയത് വളരെ വൈകിയാണെന്ന് സി പി എം നേതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു.

'നേതൃത്വത്തിന്റെ അറിവില്ലാതെ എസ്എഫ് ഐ ഇത്തരത്തിൽ അഴിഞ്ഞാടില്ല'; രമേശ് ചെന്നിത്തല'നേതൃത്വത്തിന്റെ അറിവില്ലാതെ എസ്എഫ് ഐ ഇത്തരത്തിൽ അഴിഞ്ഞാടില്ല'; രമേശ് ചെന്നിത്തല

2

എന്നാൽ, അക്രമ സംഭവത്തിന് പിന്നാലെ അവിഷിത്ത് പ്രതികരിച്ചിരുന്നു. എസ് എഫ്‌ ഐയെ വേട്ടയാടി ചോര കുടിക്കാം എന്ന് കരുതിയെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അവിഷിത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;- 'എസ്എഫ്ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ്എഫ്ഐ ക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്ഐ യുടെ കൂടെ വിഷയമാണ്..

3

സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.. ഇപ്പോള്‍ വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപി ക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം..

നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം

4

ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും..'

5

അതേസമയം, ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചേർന്ന് അടിച്ചു തകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു. .

6

എന്നാൽ, കേസില്‍ ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയിൽ എടത്തു. കൽപ്പറ്റ പൊലീസാണ് എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി മാറി. ഇതിന് പിന്നാലെ 19 എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

8

എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്. അതേസമയം, സമരം പാർട്ടി അറിയാതെ എന്നാണ് സി പി എം വിശദീകരണം നൽകിയത്. എസ് എഫ് ഐ ജില്ലാ ഘടകം ഉടൻ തന്നെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും നൽകിയേക്കും. സംഭവത്തിന് പിന്നാലെ, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി വയനാട്ടിൽ എത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം രാഹുൽ സന്ദർശനം നടത്തുക.

cmsvideo
  രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics
  English summary
  allegation against avishith k r ; minister veena george reacted to the controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X