മദ്രസാ അധ്യാപകന്റെ കൊലപാതകം; ബിജെപി എംപി കുടുങ്ങും, പോലീസ് അന്വേഷണം എംപിയിലേക്ക്!!!
ഒരു പ്രസംഗത്തില്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തെന്ന ആരോപണത്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്.
കാസര്‍കോട്: മദ്രസാ അധ്യാപകന് മുഹമ്മദ് റിയാസ് മുസ്ലിയാരെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ബിജെപി എംപിക്കെതിരെ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഒരു പ്രസംഗത്തില്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തെന്ന ആരോപണത്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്.
മംഗളുരുവിലെ ബിജെപി എംപി നളിന്‍കുമാര്‍ കട്ടീലിനെതിരെയാണ് അന്വേഷണം. കഴിഞ്ഞ 18ന് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ബിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. പി സുഹാസ് മെമ്മോറിയല്‍ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനായാണ് എംപിയെത്തിയത്. ഈ പരിപാടിയില്‍ വെച്ച് അദ്ദേഹം കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്.

ആഹ്വാനം
ചടങ്ങില്‍ സംസാരിച്ച എംപി പി സുഹാസിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം നടത്തിയെന്നാണ് ആരോപണമുയര്‍ന്നത്.

കൊലപാതകം
മദ്രസാ അധ്യാപകന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികളില്‍ കേളുഗുഡെയിലെ അജേഷും നിധിന് റാവുവും ഈയോഗത്തില്‍ പങ്കെടുത്തിരുന്നു.

പോലീസിനോട് സമ്മതിച്ചു
ബിജെപി എംപിയുടെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രതികള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട ആരെയെങ്കിലും കൊലപ്പെടുത്താന്‍ അവിടെ വെച്ചുതന്നെ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

കൊലപാതകം
മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെയാണ് റിയാസ് മുസലിയാരെ പള്ളിയോട് ചേര്‍ന്ന മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുമ്പാണ് ബിജെപി എംപിയുടെ പ്രസംഗവും ആഹ്വാനവും നടന്നത്.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications