കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസാ അധ്യാപകന്റെ കൊലപാതകം; ബിജെപി എംപി കുടുങ്ങും, പോലീസ് അന്വേഷണം എംപിയിലേക്ക്!!!

ഒരു പ്രസംഗത്തില്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്.

  • By Akshay
Google Oneindia Malayalam News

കാസര്‍കോട്: മദ്രസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മുസ്ലിയാരെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ബിജെപി എംപിക്കെതിരെ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഒരു പ്രസംഗത്തില്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്.

മംഗളുരുവിലെ ബിജെപി എംപി നളിന്‍കുമാര്‍ കട്ടീലിനെതിരെയാണ് അന്വേഷണം. കഴിഞ്ഞ 18ന് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ബിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. പി സുഹാസ് മെമ്മോറിയല്‍ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനായാണ് എംപിയെത്തിയത്. ഈ പരിപാടിയില്‍ വെച്ച് അദ്ദേഹം കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്.

 ആഹ്വാനം

ആഹ്വാനം

ചടങ്ങില്‍ സംസാരിച്ച എംപി പി സുഹാസിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം നടത്തിയെന്നാണ് ആരോപണമുയര്‍ന്നത്.

 കൊലപാതകം

കൊലപാതകം

മദ്രസാ അധ്യാപകന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികളില്‍ കേളുഗുഡെയിലെ അജേഷും നിധിന്‍ റാവുവും ഈയോഗത്തില്‍ പങ്കെടുത്തിരുന്നു.

 പോലീസിനോട് സമ്മതിച്ചു

പോലീസിനോട് സമ്മതിച്ചു

ബിജെപി എംപിയുടെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രതികള്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആരെയെങ്കിലും കൊലപ്പെടുത്താന്‍ അവിടെ വെച്ചുതന്നെ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

 കൊലപാതകം

കൊലപാതകം

മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെയാണ് റിയാസ് മുസലിയാരെ പള്ളിയോട് ചേര്‍ന്ന മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുമ്പാണ് ബിജെപി എംപിയുടെ പ്രസംഗവും ആഹ്വാനവും നടന്നത്.

English summary
Allegation against BJP MP in Madrassa teacher's killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X