കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരേ ആരോപണവുമായി ഡിവൈഎഫ്‌ഐ

  • By Desk
Google Oneindia Malayalam News

പറവൂര്‍: ഇടതുപക്ഷം ഭരിയ്ക്കുന്ന ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണവുമായി സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐ രംഗത്ത്. പഞ്ചായത്ത് പ്രദേശത്ത് വ്യാപകമായി നികത്തപ്പെട്ട തോടിന്റെ വിഷയം കുത്തിപ്പൊക്കിയാണ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡിവൈഎഫ്ഐ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ ബോര്‍ഡ് പ്രചാരണം ആരംഭിച്ചിട്ടുള്ളത്.

ചേന്ദമംഗലം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ കൂട്ടുകാട് പ്രദേശത്ത് റവന്യു വകുപ്പിനെ ധിക്കരിച്ച് പുറമ്പോക്ക് തോട് നികത്താന്‍ ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ പുറത്താക്കുക, നികത്തിയ തോട് പുനഃസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തെറ്റായ റിപ്പോര്‍ട്ട് നല്‍കി ജില്ലാ കളക്റ്ററെ കബളിപ്പിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്നും യുവജന സംഘടനാ ആവശ്യപ്പെടുന്നു. എന്നാല്‍ ഡി വൈ എഫ് ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വീടിനു സമീപങ്ങളില്‍ തോടുകള്‍ നികത്തിയിട്ടുണ്ടല്ലോ എന്ന നാട്ടുകാരുടെ മറു ചേദ്യത്തിന് അതിനെതിരെ പരാതിയില്ലല്ലോ എന്ന നിലപാടാണ് നേതാക്കളുടേതെന്ന് നാട്ടുകാര്‍ പറയുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ചേന്ദമംഗലം പഞ്ചായത്ത് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലാണ് എല്‍ ഡി എഫ് ഭരണം പിടിച്ചെടുത്തത്.

dyfi

എല്‍ ഡി എഫ് ധാരണപ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷം സി പി ഐയുടെ പ്രസിഡന്റിന്റെ കീഴിലായിരുന്നു പഞ്ചായത്ത് ഭരണം. എന്നാല്‍ എല്‍ ഡി എഫ് ധാരണ പ്രകാരം സി പി എം നേതൃത്വത്തില്‍ ഭരണം ഏറ്റെടുത്തിട്ട് ഏതാനും മാസമേ ആയിട്ടുള്ളു. ഇതിനിടെയാണ് മുന്‍ കാലങ്ങളില്‍ നടന്നിട്ടുള്ള ചില വിഷയങ്ങള്‍ കുത്തിപ്പൊക്കി പാര്‍ട്ടി ഭരണത്തിനെതിരെ യുവജന സംഘടന പ്രത്യക്ഷ സമരം ആരംഭിച്ചിട്ടുള്ളത്. സി പി ഐ ചെയ്യുന്ന എന്തിനെയും ഏതിനെയും കടന്നാക്രമിയ്ക്കുന്ന രീതി അവലംബിക്കുന്ന ഡി വൈ എഫ് ഐ സി പി ഐയുടെ നേതൃത്വത്തില്‍ ഭരണം നടത്തിയപ്പോള്‍ ഒരാക്ഷേപവും ഉന്നയിക്കാതിരുന്ന ഇക്കൂട്ടര്‍ സ്വന്തം പാര്‍ട്ടി ഭരണത്തിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത് നാട്ടുകാരില്‍ കൗതുകം ഉണര്‍ത്തിയിരിക്കയാണ്.

English summary
allegation against cpm ruling panchayath-dyfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X