കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര ഗോപുരത്തിൽ ഡിവൈഎഫ്ഐ കൊടി ഉയർത്തിയെന്ന് ആരോപണം.. സംഭവം ചെങ്ങന്നൂരിൽ

  • By Anamika
Google Oneindia Malayalam News

ചെങ്ങന്നൂര്‍: സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐക്കെതിരെ ഗുരുതര ആരോപണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്ഷേത്ര ഗോപുരത്തില്‍ സംഘടനയുടെ കൊടി ഉയര്‍ത്തിയെന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഗോപുരത്തില്‍ ഡിവൈഎഫ്‌ഐ കൊടി ഉയര്‍ത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സംഭവം നടന്നതെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു.

ദിലീപിന് പിന്നാലെ ജയസൂര്യയും കുടുങ്ങുന്നു.. ജയസൂര്യ മൂന്നാം പ്രതി! ഞെട്ടലില്‍ സിനിമാലോകംദിലീപിന് പിന്നാലെ ജയസൂര്യയും കുടുങ്ങുന്നു.. ജയസൂര്യ മൂന്നാം പ്രതി! ഞെട്ടലില്‍ സിനിമാലോകം

dfyi

ദിലീപിനെ കാണാൻ കെപിഎസി ലളിത പോയത് വെറുതെ അല്ല.. തെറ്റ് ചെയ്തെങ്കിൽ തെരുവിൽ തല്ലിക്കൊന്നോട്ടെ!ദിലീപിനെ കാണാൻ കെപിഎസി ലളിത പോയത് വെറുതെ അല്ല.. തെറ്റ് ചെയ്തെങ്കിൽ തെരുവിൽ തല്ലിക്കൊന്നോട്ടെ!

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിലെ മഹാവിഷ്ണു ശില്‍പ്പത്തിലും പടിഞ്ഞാറെ ഗോപുര നടയിലെ ശ്രീകൃഷ്ണശില്‍പ്പത്തിലുമാണ് വിശ്വാസികളെ അപമാനിക്കുന്ന നടപടിയെന്നാണ് ആരോപണം. സിപിഎം പുലിയൂര്‍ ലോക്കല്‍ സെക്രട്ടറി സന്തോഷ്, മാന്നാര്‍ ഏരിയ കമ്മിറ്റി അംഗം പ്രദീപ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൊടി ഉയര്‍ത്തിയത് എന്നും ജന്മഭൂമി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോല്‍ കൊടി ഊരിമാറ്റണമെന്ന് ക്ഷേത്രം മാനേജര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഡിവൈഎഫ്‌ഐ അതിന് തയ്യാറായില്ലെന്നും ആരോപണമുണ്ട്.

English summary
Allegation against DYFI for hoisting flag in Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X