കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...

സീരിയൽ നടി കൂടിയായ വിദ്യാർത്ഥിനിക്ക് കലാതിലക പട്ടം ലഭിക്കാൻ വേണ്ടി മത്സരഫലം തിരുത്തിയെന്ന വിദ്യാർത്ഥികളുടെ ആരോപണമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല കലോത്സവത്തിൽ കലാതിലക പട്ടത്തെ ചൊല്ലി വിവാദം. സീരിയൽ നടി കൂടിയായ വിദ്യാർത്ഥിനിക്ക് കലാതിലക പട്ടം ലഭിക്കാൻ വേണ്ടി മത്സരഫലം തിരുത്തിയെന്ന വിദ്യാർത്ഥികളുടെ ആരോപണമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസമായി കൊല്ലത്ത് നടന്നുവന്നിരുന്ന കലോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെയാണ് കരിനിഴൽ വീഴ്ത്തി വിവാദങ്ങൾ ഉടലെടുത്തത്. അവസാന ദിവസം നടന്ന കുച്ചിപ്പുടിയുടെയും കഥാപ്രസംഗത്തിന്റെയും മത്സരഫലത്തെ ചൊല്ലിയായിരുന്നു തർക്കം. നേരത്തെ ഫലം പ്രഖ്യാപിച്ച ഈയിനങ്ങളിൽ പിന്നീട് സീരിയൽ നടിയായ വിദ്യാർത്ഥിനിക്ക് വേണ്ടി മത്സരഫലം തിരുത്തിയെന്നാണ് പരാതി.

 കുച്ചിപ്പുടി...

കുച്ചിപ്പുടി...

കേരള സർവകലാശാല കലോത്സവത്തിൽ അവസാന ദിവസം നടന്ന കുച്ചിപ്പുടി, കഥാപ്രസംഗം എന്നീ മത്സരങ്ങളിലെ ഫലപ്രഖ്യാപനത്തെ ചൊല്ലിയാണ് പരാതി ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിനിയും സീരിയൽ-ടിവി താരവുമായ മഹാലക്ഷ്മിക്ക് വേണ്ടി ഈ രണ്ടിനങ്ങളിലും മത്സരഫലം അട്ടിമറിച്ചെന്നാണ് മറ്റു വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ മറ്റു കോളേജിലെ വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് മത്സര ഫലങ്ങളിലെ പൊരുത്തക്കേടുകളെ സംബന്ധിച്ച് പുറംലോകമറിഞ്ഞത്. നേരത്തെ ഈ രണ്ട് മത്സരയിനങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ പോലും എത്താതിരുന്ന മഹാലാക്ഷ്മിയ്ക്കായിരുന്നു ഫലം തിരുത്തിയപ്പോൾ ഒന്നാം സ്ഥാനം.

 ക്രൈസ്റ്റ് കോളേജ്...

ക്രൈസ്റ്റ് കോളേജ്...

കുച്ചിപ്പുടിയിൽ ആദ്യം ഫലം പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ ദിവ്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ പിന്നീട് അപ്പീൽ മുഖേന ഇവാനിയോസിലെ മഹാലക്ഷ്മിയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും, നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദിവ്യ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് പിന്തള്ളപ്പെടുകയും ചെയ്തു. വിവാദം കഥാപ്രസംഗ മത്സരഫലത്തിലും സമാനമായ രീതിയിലാണ് അട്ടിമറി നടന്നിരിക്കുന്നത്. മെറിൽ എന്ന വിദ്യാർത്ഥിനിയ്ക്കായിരുന്നു ആദ്യത്തെ ഫലപ്രഖ്യാപനത്തിൽ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. എന്നാൽ ഈ മത്സരയിനത്തിലും പിന്നീട് അപ്പീൽ വഴി മഹാലക്ഷ്മി ഒന്നാം സ്ഥാനത്തെത്തി. കഥാപ്രസംഗത്തിലും മഹാലക്ഷ്മി നേരത്തെ സമ്മാനപ്പട്ടികയിൽ ഉണ്ടായില്ലെന്നാണ് മറ്റു വിദ്യാർത്ഥികളുടെ ആരോപണം.

 ഇവാനിയോസ്...

ഇവാനിയോസ്...

അതേസമയം, കലോത്സവ മത്സരഫലം സംബന്ധിച്ചുള്ള അന്തിമ തീരുമാനം വിധികർത്താക്കളുടേതാണെന്നാണ് സംഘാടക സമിതിയുടെ നിലപാട്. വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിച്ചെങ്കിലും ഫലപ്രഖ്യാപനത്തിൽ ഇനി തിരുത്തൽ ഇല്ലെന്നും സംഘാടകർ അറിയിച്ചു. സീരിയൽ നടിയായ വിദ്യാർത്ഥിനിക്ക് കലാതിലക പട്ടം കിട്ടാൻ വേണ്ടിയാണ് ഈ അട്ടിമറി നടത്തിയതെന്നാണ് ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആരോപണം. കൊല്ലത്ത് നടക്കുന്ന കലോത്സവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് കീരിടം ചൂടാനിരിക്കെയാണ് കലാതിലക പട്ടത്തെ ചൊല്ലി വിവാദം ഉടലെടുത്തത്. മിക്ക മത്സരങ്ങളിലും ഒന്നാമത് എത്തിയാണ് മാർ ഇവാനിയോസ് വീണ്ടും കേരള സർവകലാശാല കലോത്സവ കീരിടത്തിൽ മുത്തമിടുന്നത്. എന്നാൽ, എസ്എഫ്ഐ നേതൃത്വത്തിലുള്ള സംഘാടക സമിതി കലോത്സവ നടത്തിപ്പിലും വിധി നിർണ്ണയത്തിലും വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം സംഘാടകരായ എസ്എഫ്ഐ പ്രവർത്തകർ പത്ര പ്രവർത്തകരെയും വാർത്താ ഫോട്ടോഗ്രാഫർമാരെയും മർദ്ദിച്ചിരുന്നു.

''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''... ''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''...

രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ... രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...

English summary
allegation against kerala university youth festival results.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X