കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതലാളിയെ എംഎൽഎയാക്കിയാൽ ഇങ്ങനെയിരിക്കും!പിവി അൻവർ സിപിഎമ്മിന് തലവേദനയാകുന്നു,ഇത്തവണ ചെയ്തത്...

കക്കടാംപൊയിൽ-നിലമ്പൂർ റോഡിന്റെ ഇരുവശങ്ങളിലും തറയോട് പാകി ചെടികൾ നട്ടുപിടിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: നിലമ്പൂരിലെ ഇടത് എംഎൽഎ പിവി അൻവർ റോഡ് കൈയേറി അനധികൃത നിർമ്മാണം നടത്തിയതായി ആരോപണം. കോഴിക്കോട് കക്കടാംപൊയിലിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിന്റെ മുൻവശത്തെ റോഡിലാണ് അനധികൃത നിർമ്മാണം നടത്തിയിരിക്കുന്നത്.

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ ബിജെപി ഓഫീസ് സെക്രട്ടറി! കുമ്മനത്തിന്റെ വിശ്വസ്തൻ...പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ ബിജെപി ഓഫീസ് സെക്രട്ടറി! കുമ്മനത്തിന്റെ വിശ്വസ്തൻ...

പെരുമ്പാവൂരിലെ ബംഗാളി ക്വാർട്ടേഴ്സുകളിൽ പെൺവാണിഭം!ഇതരസംസ്ഥാന സ്ത്രീകൾക്കായി മലയാളി യുവാക്കളും....പെരുമ്പാവൂരിലെ ബംഗാളി ക്വാർട്ടേഴ്സുകളിൽ പെൺവാണിഭം!ഇതരസംസ്ഥാന സ്ത്രീകൾക്കായി മലയാളി യുവാക്കളും....

കക്കടാംപൊയിൽ-നിലമ്പൂർ റോഡിന്റെ ഇരുവശങ്ങളിലും തറയോട് പാകി ചെടികൾ നട്ടുപിടിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. നേരത്തെ കക്കടാംപൊയിലിലെ വാട്ടർ തീം പാർക്കിന് വേണ്ടി അനധികൃതമായി ജലസംഭരണി നിർമ്മിച്ചതും വിവാദമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് കോടികൾ ചിലവഴിച്ച് നവീകരിച്ച
റോഡിലാണ് എംഎൽഎയുടെ അനധികൃത നിർമ്മാണം.

pvanwar

ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന രീതിയിലാണ് ചെടികളും ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. കൂമ്പാറ മുതൽ കക്കടാംപൊയിൽ വരെ റോഡിന്റെ ഇരുവശങ്ങളിലും പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ യാതൊരു അനുമതിയുമില്ലാതെയാണ് ഈ നിർമ്മാണങ്ങളെന്നാണ് നാട്ടുകാരുടെ ആരോപണം.

പള്ളിദർസിൽ നിന്നും വീട്ടിലെത്തിയ മകൻ കണ്ടത് ഉമ്മയുടെ മൃതദേഹം! ദിവസങ്ങളോളം പഴക്കം! സംഭവം കാസർകോട്..പള്ളിദർസിൽ നിന്നും വീട്ടിലെത്തിയ മകൻ കണ്ടത് ഉമ്മയുടെ മൃതദേഹം! ദിവസങ്ങളോളം പഴക്കം! സംഭവം കാസർകോട്..

എംഎൽഎയുടെ കൈയേറ്റത്തിനെതിരെ നേരത്തെ പരാതി നൽകിയവർക്ക് മർദ്ദനമേറ്റെന്നും നാട്ടുകാർ പറഞ്ഞു. എംഎൽഎയുടെ ഗുണ്ടാസംഘത്തിന്റെ മർദ്ദനം ഭയന്ന് നാട്ടുകാരും പരസ്യമായി പ്രതികരിക്കാൻ മടിക്കുകയാണ്.
കൈയേറ്റത്തിനെതിരെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്കും മന്ത്രിക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

English summary
allegation against nilambur mla pv anwar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X