Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച വളാഞ്ചേരിയിലെ അഷ്‌റഫിന്റെ വീട്ടില്‍?തെളിവ് നല്‍കാമെന്ന് ബിജെപി

കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം പിവി അബ്ദുള്‍ വഹാബടക്കം മറ്റു ചില മുസ്ലീം ലീഗ് നേതാക്കളും പങ്കെടുത്തുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നേറുന്നതിനിടെ യുഡിഎഫിനെയും എല്‍ഡിഎഫിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ബിജെപി. മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയും രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് തെളിവു നല്‍കാമെന്നാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.

വളാഞ്ചേരിയിലെ വ്യവസായിയുടെ വീട്ടില്‍ വെച്ച് പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടിയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും, ഇതിന് ശേഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നുമാണ് ബിജെപി നേരത്തെ ആരോപിച്ചിരുന്നത്. ഇത് പൊതുചടങ്ങായിരുന്നില്ലെന്നും ബിജെപി നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു.

മാര്‍ച്ച് 18ന് രഹസ്യ കൂടിക്കാഴ്ച...

മാര്‍ച്ച് 18ന് രഹസ്യ കൂടിക്കാഴ്ച...

മാര്‍ച്ച് 18നാണ് വളാഞ്ചേരിയിലെ പ്രമുഖ വ്യവസായി അഷ്‌റഫിന്റെ വീട്ടില്‍ വെച്ച് പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം പിവി അബ്ദുള്‍ വഹാബടക്കം മറ്റു ചില മുസ്ലീം ലീഗ് നേതാക്കളും പങ്കെടുത്തുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

തെളിവുകള്‍ നല്‍കാമെന്ന്...

തെളിവുകള്‍ നല്‍കാമെന്ന്...

വളാഞ്ചേരിയില്‍ നടന്ന കൂടിക്കാഴ്ച പൊതുപരിപാടിയ്ക്കിടെയല്ലെന്നും, ഇനി കൂടിക്കാഴ്ച നടന്നില്ലെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നുമാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്...

സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്...

വളാഞ്ചേരിയിലെ രഹസ്യ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും ബിജെപി നേതാക്കള്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതുകാരണമാണ് പല നേതാക്കളെയും മറികടന്ന് എംബി ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ബിജെപി നേതാവ് എംടി രമേശും പറഞ്ഞിരുന്നു.

സൗഹൃദ മത്സരമെന്ന് ഉറപ്പുനല്‍കി...

സൗഹൃദ മത്സരമെന്ന് ഉറപ്പുനല്‍കി...

വളാഞ്ചേരിയിലെ രഹസ്യ കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു നിന്നിരുന്നുവെന്നും, മലപ്പുറത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സൗഹൃദ മത്സരമായിരിക്കുമെന്ന് പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പുനല്‍കിയിരുന്നതായും എഎന്‍ രാധാകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+