കോഴിക്കോട്ടെ ലേഡീസ് ഹോസ്റ്റലിൽ അർദ്ധരാത്രി എസ്ഐയുടെ രഹസ്യ സന്ദർശനം! കാര്യം തിരക്കിയവരെ തല്ലിച്ചതച്ചു

 • Written By:
Subscribe to Oneindia Malayalam
cmsvideo
  രാത്രിയില്‍ SI ലേഡീസ് ഹോസ്റ്റലില്‍, ചോദിച്ച കുട്ടിയെ മർദിച്ചു | Oneindia Malayalam

  കോഴിക്കോട്: അർദ്ധരാത്രിയിൽ വനിതാ ഹോസ്റ്റലിൽ രഹസ്യ സന്ദർശനത്തിന് എത്തിയ എസ്ഐയെ ചോദ്യം ചെയ്ത 16കാരനെയും പിതാവിനെയും മർദ്ദിച്ചതായി ആരോപണം. കോഴിക്കോട് മെഡിക്കൽ കോളേജ് എസ്ഐ ഹബീബുള്ളയ്ക്കെതിരെയാണ് ഗുരുതര ആരോപണമുയർന്നിരിക്കുന്നത്. മംഗളം ദിനപ്പത്രമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കബറടക്കുന്നതിനെ ചൊല്ലി വിവാദം! ദഹിപ്പിക്കണമെന്ന് ചിലർ..

  സിൻജോയുടെ മൃതശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കുന്നു! 50 ദിവസത്തിന് ശേഷം! ശനിയാഴ്ച രാവിലെ...

  വ്യാഴാഴ്ച രാത്രി പത്തരയോടെ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ വനിതാ ഹോസ്റ്റൽ പരിസരത്താണ് സംഭവമുണ്ടായത്. മെഡിക്കൽ കോളേജ് എസ്ഐ അസമയത്ത് വനിതാ ഹോസ്റ്റലിന് പുറത്ത് ഒരു സ്ത്രീയുമായി സംസാരിച്ച് നിൽക്കുന്നത് കണ്ട കുട്ടിയുടെ പിതാവാണ് ആദ്യം കാര്യമന്വേഷിച്ചത്. എന്നാൽ ഇയാളെ യാതൊരു പ്രകോപനവും കൂടാതെ എസ്ഐ മർദ്ദിച്ചുവത്രേ.

  പിതാവിനെ മർദ്ദിക്കുന്നത് കണ്ടപ്പോൾ...

  പിതാവിനെ മർദ്ദിക്കുന്നത് കണ്ടപ്പോൾ...

  പിതാവിനെ മർദ്ദിക്കുന്നത് കണ്ടാണ് 16കാരൻ സംഭവസ്ഥലത്തെത്തുന്നത്. തുടർന്ന് കുട്ടിയെയും എസ്ഐ മർദ്ദിക്കുകയായിരുന്നു.

  ആരാണെന്ന് അറിയില്ലേ...

  ആരാണെന്ന് അറിയില്ലേ...

  താൻ ആരാണെന്ന് മനസിലായില്ലേ എന്ന് ചോദിച്ചായിരുന്നു എസ്ഐ 16കാരനെ ക്രൂരമായി മർദ്ദിച്ചത്.

  കൊണ്ടുപോകാൻ...

  കൊണ്ടുപോകാൻ...

  മർദ്ദിച്ചവശനാക്കിയ കുട്ടിയെ എസ്ഐ ജീപ്പിൽ എടുത്തിട്ട് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കുട്ടിയുടെ അമ്മയും സഹോദരിയും ചേർന്ന് ജീപ്പ് തടഞ്ഞതോടെ സംഭവം കൂടുതൽ വഷളായി.

  എസ്ഐ രക്ഷപ്പെട്ടു...

  എസ്ഐ രക്ഷപ്പെട്ടു...

  ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ട് എസ്ഐ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

  മെഡിക്കൽ കോളേജിൽ...

  മെഡിക്കൽ കോളേജിൽ...

  ഇടുപ്പെല്ലിനും, കഴുത്തെല്ലിനും ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

  വീണ്ടും ഭീഷണി...

  വീണ്ടും ഭീഷണി...

  എസ്ഐക്കെതിരെ പരാതി നൽകാനെത്തിയ കുട്ടിയുടെ സഹോദരനെ സ്റ്റേഷനിൽ വെച്ച് മറ്റ് പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

  പരാതി നൽകരുതെന്ന്...

  പരാതി നൽകരുതെന്ന്...

  എസ്ഐക്കെതിരെ പരാതി നൽകരുതെന്നാണ് സ്റ്റേഷനിലെ പോലീസുകാർ സഹോദരനോട് പറഞ്ഞത്. നാലു തവണ സ്റ്റേഷനിൽ പോയിട്ടും പരാതി സ്വീകരിച്ചില്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്.

  മൊഴിയെടുത്തു...

  മൊഴിയെടുത്തു...

  സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പോലീസ് ഇടപെട്ടത്. തുടർന്ന് വെള്ളയിൽ പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരും സംഭവത്തിൽ ഇടപെടിട്ടുണ്ട്.

  സാമൂഹിക വിരുദ്ധർ...

  സാമൂഹിക വിരുദ്ധർ...

  വനിതാ ഹോസ്റ്റലിന്റെ പരിസരത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് രാത്രികാലങ്ങളിൽ നാട്ടുകാർ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

  English summary
  allegation against police officer in kozhikode.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്