Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് മാത്രമല്ല..!! അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്ക്..??

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ആദ്യഘട്ടത്തില്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ് അടച്ചുവെച്ച കേസില്‍ പിന്നീട് പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ നടന്‍ ദിലീപാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു എങ്കിലും ഒടുവില്‍ അക്കാര്യത്തിലൊരു തീരുമാനം ഉണ്ടായിരിക്കുകയാണ്.

എന്നാല്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് മാത്രമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കേസില്‍ പ്രമുഖ രാഷ്ട്രീയ നേതാവിന് കൂടി പങ്കുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രമുഖർക്ക് പങ്കോ?

പ്രമുഖർക്ക് പങ്കോ?

നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖര്‍ ഉണ്ടെന്നത് നേരത്തെ തന്നെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ സിനിമാരംഗത്ത് തന്നെയുള്ള പ്രമുഖരാണ് ആദ്യം മുതല്‍ക്കേ സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്നത്.

പ്രമുഖ നേതാവ്

പ്രമുഖ നേതാവ്

എന്നാല്‍ കാര്യങ്ങള്‍ സിനിമാരംഗത്ത് മാത്രമായി ഒതുങ്ങില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പ്രതിപക്ഷത്തെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ പേരാണ് കേസിനോട് ചേര്‍ത്ത് പറഞ്ഞ് കേള്‍ക്കുന്നത്.

വ്യക്തിപരമായ വൈരാഗ്യം

വ്യക്തിപരമായ വൈരാഗ്യം

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് വ്യക്തിപരമായ വൈരാഗ്യം കാരണമാണ് എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്ന വിവരം. റിയല്‍ എസ്‌റ്റേറ്റ് ഇടപാട് സംബന്ധിച്ചും പോലീസിന് സംശയങ്ങള്‍ ഉണ്ടായിരുന്നു.

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് രാഷ്ട്രീയ നേതാവിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത് എന്നാണ് അറിയുന്നത്. ഐജി ദിനേന്ദ്ര കശ്യപ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു എന്നാണ് മംഗളം റിപ്പോര്‍ട്ട്.

പലവിധ കഥകൾ

പലവിധ കഥകൾ

പ്രമുഖ രാഷ്ട്രീയ നേതാവ് ആരെന്നും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തുന്നില്ല. അതേസമയം പ്രതിപക്ഷത്തെ ഒരു നേതാവിന്റെ പേര് നേരത്തെ തന്നെ അഭ്യൂഹകഥകള്‍ വഴി പ്രചരിക്കുന്നുണ്ട്.

അന്വേഷണം അവസാനിച്ചിട്ടില്ല

അന്വേഷണം അവസാനിച്ചിട്ടില്ല

ദിലീപിന്റെ അറസ്റ്റോടെ കേസന്വേഷണം അവസാനിച്ചിട്ടില്ല എന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ പറഞ്ഞത് വെറുതേ അല്ല എന്നാണ് അനുമാനിക്കേണ്ടത്. ദിലീപിന് പിന്നാലെ ആരൊക്കെ കുടുങ്ങും എന്നാണ് അറിയേണ്ടത്.

പിന്നണിയിൽ ഇനിയും ആളുകൾ

പിന്നണിയിൽ ഇനിയും ആളുകൾ

ദിലീപ് അറസ്റ്റിലായതോടെ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നേക്കും. മൊഴികളിലെ വൈരുദ്ധ്യം അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടന്നേക്കുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+