കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയെ മരണത്തിലേക്ക് തള്ളിവിട്ടതോ? സ്റ്റാഫ് റൂമില്‍ നടന്നത് പീഡനം; കരണത്തടിയും അപമാനിക്കലും

ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഗൗരി മരണത്തിന് കീഴടങ്ങിയത്.

Google Oneindia Malayalam News

Recommended Video

cmsvideo
കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ മരണത്തിലേക്ക് തള്ളിവിട്ടതോ? | Oneindia Malayalam

കൊല്ലം: ട്രിനിറ്റി ലിസിയം സ്കൂൾ വിദ്യാർത്ഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങൾ. സ്കൂളിലെ അദ്ധ്യാപികമാർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്.

ദത്തെടുത്ത് വളർത്തി, ഒടുവിൽ വിവാഹത്തലേന്ന് 17കാരനൊപ്പം യുവതി ഒളിച്ചോടി! സംഭവം ആലപ്പുഴയിൽ...ദത്തെടുത്ത് വളർത്തി, ഒടുവിൽ വിവാഹത്തലേന്ന് 17കാരനൊപ്പം യുവതി ഒളിച്ചോടി! സംഭവം ആലപ്പുഴയിൽ...

കൊല്ലം ട്രിനിറ്റി സ്കൂൾ മറ്റൊരു നെഹ്റു കോളേജ്? എസ്എഫ്ഐ,എബിവിപി പ്രവർത്തകർ സ്കൂൾ അടിച്ചുതകർത്തുകൊല്ലം ട്രിനിറ്റി സ്കൂൾ മറ്റൊരു നെഹ്റു കോളേജ്? എസ്എഫ്ഐ,എബിവിപി പ്രവർത്തകർ സ്കൂൾ അടിച്ചുതകർത്തു

ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഗൗരി മരണത്തിന് കീഴടങ്ങിയത്. ഗൗരിയുടെ ആത്മഹത്യക്ക് കാരണക്കാരായ ക്രസന്റ്, സിന്ധു എന്നീ അദ്ധ്യാപികമാർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർ രണ്ടുപേരും സ്റ്റാഫ് റൂമിൽ വെച്ച് ഗൗരിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് നേരത്തെ ആരോപണമുയർന്നിരുന്നത്. ഇതിനുപിന്നാലെ അത്യാസന്ന നിലയിലായ കുട്ടിക്ക് സ്കൂൾ അധികൃതർ തക്കസമയത്ത് മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്.

ആൺകുട്ടികളുടെ ഇടയിൽ...

ആൺകുട്ടികളുടെ ഇടയിൽ...

കൊല്ലം ട്രിനിറ്റി സ്കൂളിൽ തന്നെ എട്ടാം ക്ലാസിലാണ് ഗൗരിയുടെ അനുജത്തിയും പഠിക്കുന്നത്. അദ്ധ്യാപികയായ സിന്ധു ഗൗരിയുടെ അനുജത്തിയെ ആൺകുട്ടികൾക്കിടയിൽ ഇരുത്തി ശിക്ഷിച്ചിരുന്നു.

ഗൗരിയും...

ഗൗരിയും...

അനുജത്തിയുടെ പ്രശ്നങ്ങൾ കേൾക്കാനും, പറഞ്ഞു തീർക്കാനും ഗൗരി പതിവായി അനുജത്തി പഠിക്കുന്ന ക്ലാസിലെത്താറുണ്ടായിരുന്നു.

ക്ലാസ് റൂമിൽ...

ക്ലാസ് റൂമിൽ...

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കും ഗൗരി അനുജത്തി പഠിക്കുന്ന എട്ടാം ക്ലാസിലെത്തിയിരുന്നു. ഇക്കാര്യമറിഞ്ഞ സിന്ധുവും ക്രസന്റും ഗൗരിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.

മാനസിക പീഡനം...

മാനസിക പീഡനം...

സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച ഗൗരിയെ അദ്ധ്യാപികമാരായ സിന്ധുവും ക്രസന്റും മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

കെട്ടിടത്തിന് മുകളിൽ നിന്നും...

കെട്ടിടത്തിന് മുകളിൽ നിന്നും...

സ്റ്റാഫ് റൂമിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഗൗരി സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്.

ദുരൂഹത...

ദുരൂഹത...

ഗൗരിയ്ക്ക് തക്കസമയത്ത് മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ കുട്ടിയെ ന്യൂറോ സർജൻ ഇല്ലാത്ത ആശുപത്രിയിലാണ് എത്തിച്ചത്.

വൈകിയെന്നും...

വൈകിയെന്നും...

കുട്ടിക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ നാലു മണിക്കൂറോളം സമയമെടുത്തെന്നും ആരോപണമുണ്ട്. പിന്നീട് വെന്റിലേറ്റർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് ബോധരഹിതയായ കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടുപോയത്.

ആരോപണങ്ങൾ...

ആരോപണങ്ങൾ...

കുട്ടി കെട്ടിടത്തിൽ നിന്നും ചാടിയ വിവരം ഒന്നര മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് രക്ഷിതാക്കളെ അറിയിച്ചത്.

നിർബന്ധമോ?

നിർബന്ധമോ?

അതിനിടെ കുട്ടി സ്കൂളിനെതിരെ സംസാരിക്കുമെന്ന ഭയവും അധികൃതർക്കുണ്ടായിരുന്നു. കൊല്ലത്തെ പ്രമുഖ നേതാക്കളുടെയും സമ്പന്നരുടെയും മക്കളടക്കം പഠിക്കുന്ന സ്കൂളാണ് ട്രിനിറ്റി ലിസിയം.

കരണത്തടിച്ച്...

കരണത്തടിച്ച്...

അതിനിടെ സ്കൂളിലെ അദ്ധ്യാപികമാർക്കെതിരെ കൂടുതൽ പരാതിയുയർന്നിട്ടുണ്ട്. വിദ്യാർത്ഥികളെ കരണത്തടിച്ചാണ് അദ്ധ്യാപികമാർ ശിക്ഷിക്കാറെന്നാണ് ഒരു രക്ഷിതാവ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

English summary
allegation against private school in kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X