പീസ് സ്കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം കീറിക്കളഞ്ഞു?സ്കൂളില്‍ ദേശീയഗാനം ആലപിക്കാറില്ലെന്നും...
പേജിന്റെ മറുവശത്ത് യൂണിഫോം സംബന്ധിച്ച വിവരങ്ങളില്‍ അച്ചടി പിശകുണ്ടായിരുന്നതിനാലാണ് പേജ് മാറ്റിനല്കിയതെന്ന് സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു.
തൃശൂര്‍: പാഠപുസ്തക ഉള്ളടക്കത്തെ ചൊല്ലി വിവാദത്തിലായ പീസ് സ്കൂളിനെ ചൊല്ലി വീണ്ടും ഗുരുതര ആരോപണം. വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ഡയറിയില്‍ നിന്ന് ദേശീയഗാനത്തിന്റെ പേജ് കീറിക്കളഞ്ഞതായും, പ്രതിഷേധം ഭയന്ന് പിന്നീട് ഇത് വീണ്ടും ഒട്ടിച്ചുചേര്ത്തതുമായാണ് ആരോപണം.
പടിയൂര്‍ പീസ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ധ്യയന വര്‍ഷ ആരംഭത്തിലാണ് സംഭവമുണ്ടായത്. സ്കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം അച്ചടിച്ച പേജ് കീറിക്കളഞ്ഞാണ് ഡയറി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തതെന്നാണ് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവം വിവാദമുണ്ടാക്കുമെന്ന് ഭയന്ന് പിന്നീട് ഈ പേജ് വീണ്ടും ഒട്ടിച്ചുചേര്ത്തുവത്രേ. സ്കൂളില്‍ ദേശീയഗാനം ആലപിക്കാറുണ്ടായിരുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചിട്ടുണ്ട്.

പിന്നീട് ഒട്ടിച്ചുച്ചേര്ത്തു...
അദ്ധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഡയറിയില്‍ നിന്നാണ് ദേശീയഗാനത്തിന്റെ പേജ് കീറിക്കളഞ്ഞതെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവം വിവാദമാകുമെന്ന് ഭയന്ന് ഇത് തിരിച്ചുവാങ്ങി, പിന്നീട് ദേശീയഗാനത്തിന്റെ പേജ് ഒട്ടിച്ചുച്ചേര്ത്തുവെന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

വിവാദത്തിന് ശേഷം...
പീസ് സ്കൂളില്‍ ദേശീയഗാനം ആലപിക്കാറില്ലായിരുന്നുവെന്നും, സ്കൂളിനെ സംബന്ധിച്ച് വിവാദങ്ങളുയര്ന്നപ്പോളാണ് ദേശീയഗാനം ആലപിക്കാന്‍ ആരംഭിച്ചതെന്നും രക്ഷിതാക്കള്‍ പറയുന്നു. പീസ് സ്കൂളിലെ പാഠപുസ്തകത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പേജിലെ പ്രിന്റിംഗ് തകരാര്‍ കാരണം...
എന്നാല്‍ സ്കൂളിനെതിരെയുള്ള ആരോപണം തെറ്റാണെന്നാണ് പടിയൂര്‍ പീസ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെഎച്ച് ഹരീഷ് പ്രതികരിച്ചു. ഡയറിയിലെ ദേശീയഗാനം പേജ് കീറിക്കളഞ്ഞിട്ടില്ലെന്നും, പേജിന്റെ മറുവശത്ത് യൂണിഫോം സംബന്ധിച്ച വിവരങ്ങളില്‍ അച്ചടി പിശകുണ്ടായിരുന്നതിനാലാണ് പേജ് മാറ്റിനല്കിയതെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സ്കൂളില്‍ സ്ഥിരമായി ദേശീയഗാനം ആലപിക്കാറുണ്ടെന്നും അഡ്മിനിസ്ട്രേറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പീഡിപ്പിക്കുന്നെന്ന് പരാതി...
ഐസിസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുകയാണെന്ന് കാണിച്ച് കൊച്ചി പീസ് സ്കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിവാദ പാഠപുസ്തകം തയ്യാറാക്കിയത് മുംബൈയിലാണെന്നും, ഇത് സ്കൂളിലെ മുസ്ലീം സമുദായത്തിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം.

അക്ബറിന്റെ ഭാര്യയും പരാതി നല്കി...
പീസ് സ്കൂളിലെ വിവാദ പാഠപുസ്തക കേസില്‍ മുംബൈയില്‍ പുസ്തകം അച്ചടിച്ച മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. മതപണ്ഡിതനും പീസ് സകൂള്‍ സ്ഥാപകനുമായ എംഎം അക്ബറും കേസിലെ പ്രതിയാണ്. അതേസമയം, എംഎം അക്ബറിനെ പോലീസ് വേട്ടയാടുകയാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications