പതുങ്ങിയിരിക്കുന്ന ചിലരുണ്ട്, കാര്യം കഴിഞ്ഞാല്‍ എല്ലാം മോദിജി തന്നതാണെന്ന് പറയലാണ് പണി: എംബി രാജേഷ്
പതുങ്ങിയിരുന്ന് നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം മനസ്സിലാക്കി, കാര്യം നടന്നു കഴിഞ്ഞാല്‍ ചാടി വീണ് മോദിജി തന്നതാണേ എന്ന് വിളിച്ചു കൂവുന്ന ഒരു കൂട്ടരുണ്ട് കേരളത്തിലെന്ന് മന്ത്രി എംബി രാജേഷ് . സാമൂഹ്യ ക്ഷേമ പെന്‍ഷനും വാട്ടര്‍ മെട്രോയും ലൈഫും ഒക്കെ മോദിജി തന്നതാണ് കിട്ടിയില്ലേ എന്നു ചോദിക്കലാണ് അവരുടെ പ്രധാന പണിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു. മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സാമൂഹ്യക്ഷേമ പെന്‍ഷന്റെ കാര്യം കഴിഞ്ഞ ദിവസം വിശദമായി എഴുതിയിരുന്നല്ലോ. ഇനി ലൈഫിന്റെ കാര്യം എന്താണെന്നു നോക്കാം. 2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആവിഷ്ക്കരിച്ച ലൈഫ് പദ്ധതിയില്‍, ഇന്നലെ താക്കോല്‍ദാനം നിര്‍വ്വഹിച്ച20,314വീടുകള്‍ ഉള്‍പ്പെടെ ആകെ 3,42,224 വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി കഴിഞ്ഞു. ഇപ്പോള്‍ 68,568 വീടുകളുടെ നിര്‍മ്മാണ പ്രവൃത്തി വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. ഇതുകൂടി പൂർത്തിയാകുമ്പോള്‍ ആകെ 4,10,792 വീടുകള്‍.

ഇതിൽ പട്ടികവര്‍ഗ സങ്കേതങ്ങളിൽ താമസിക്കുന്ന 6289 ഗുണഭോക്താക്കള്‍ക്ക് ആറുലക്ഷം രൂപ വീതമാണ് നല്‍കിയിട്ടുള്ളത്. മറ്റുള്ള എല്ലാവര്ക്കും നാല് ലക്ഷം രൂപ വീതം നല്കി. അങ്ങനെ, ഇതുവരെ പൂര്‍ത്തിയാക്കിയതും പണി നടന്നുകൊണ്ടിരിക്കുന്നതുമായ വീടുകള്‍ക്കായി ആകെ 16,557.46 കോടി രൂപ കേരളത്തില്‍ ചെലവഴിച്ചു. ഇന്നലെയോടെ പുതിയതായി 41,439വീടുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഗുണഭോക്താക്കളുമായി വയ്ക്കുകയും ചെയ്തു.
ഇനി ഇതില്‍ എത്രയാണ് കേന്ദ്രവിഹിതം എന്നു നോക്കാം. കേന്ദ്രത്തിന്റെ പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ കേരളത്തില്‍ ലഭിച്ച 29,475 വീടുകളും ലൈഫ് വീടുകളിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ഗുണഭോക്താവിന് പിഎംഎവൈ ഗ്രാമീണ്‍ പ്രകാരം കേന്ദ്രം കൊടുക്കുന്നത് വെറും 72,000രൂപ മാത്രമാണ്. അങ്ങനെ നോക്കിയാല്‍ പിഎംഎവൈ ഗ്രാമീൺ വഴി 212.22 കോടിയുടെ കേന്ദ്രവിഹിതം ഉള്‍പ്പെടിട്ടുണ്ട്.
പിഎംഎവൈ അര്‍ബന്‍ പദ്ധതിയിൽ കേരളത്തിന് ലഭിച്ച 77,803 വീടുകളും നേരത്തെ പറഞ്ഞ മൊത്തം ലൈഫ് വീടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പി എം എ വൈ അര്‍ബന്‍ അനുസരിച്ച് കേന്ദ്രം നഗരസഭകളില്‍ വീട് വയ്ക്കാന്‍ കൊടുക്കുന്നത് ഒരു ഗുണഭോക്താവിന് ഒന്നരലക്ഷം രൂപ മാത്രമാണ്. അങ്ങനെ കണക്കാക്കിയാല്‍ കേന്ദ്രത്തിന്റെ വിഹിതം 1167.04 കോടി രൂപയാണ്. രണ്ടും കൂടി ചേര്‍ത്താല്‍ ആകെ കേന്ദ്രവിഹിതം 1379.26 കോടി രൂപ (പിഎംഎവൈഗ്രാമീണും അര്‍ബനും ചേര്‍ത്താല്‍)
ഇനി കേരളത്തിന്റെ വിഹിതമാണ്. കേരളം ഒരു ഗുണഭോക്താവിന് കൊടുക്കുന്നത് 4ലക്ഷം രൂപയാണ്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയുമാണ്. ഇതുവരെ പൂര്‍ത്തിയാക്കിയതും നിര്‍മ്മാണം നടക്കുന്നതുമായ വീടുകള്‍ക്ക് 4ലക്ഷം എന്ന കണക്കില്‍ 16,557.46 കോടി സംസ്ഥാനം ചെലവഴിക്കുന്നു. അതില്‍ നേരത്തെ പറഞ്ഞ 1,379.26 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. അതായത് ആകെ തുകയുടെ 91.67% കേരളത്തിന്റെയും 8.33% കേന്ദ്രത്തിന്റെയും. ഇതാണ് കണക്കുകള്‍ വ്യക്തമാക്കുന്ന അനിഷേധ്യമായ വസ്തുത. ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ് എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ എല്ലാറ്റിനും അവകാശവാദം ഉന്നയിക്കുന്നത്.
ഇതില്‍ നിന്ന് താഴെപ്പറയുന്ന കാര്യങ്ങള്‍ മനസിലാക്കാം.
1) കേരളത്തില്‍ ആകെ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ 91.67% സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമ്പോള്‍ 8.33% മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നത് (യു പി യില്‍ കേന്ദ്രം വഹിക്കുന്നത് 69%ഉം, പഞ്ചാബിൽ 70%വും, ആന്ധ്രാപ്രദേശിൽ 69.31%വും, കര്‍ണാടകയിൽ 65.35%വും, തെലങ്കാനയിൽ 66.34%വുമാണ്)
2) ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുക ഗുണഭോക്താവിന് നല്‍കുന്നത് കേരളത്തിലാണ്, നാലുലക്ഷം രൂപ. പട്ടികവര്‍ഗ സങ്കേതങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ആറ് ലക്ഷം രൂപയാണ് കേരളം നല്‍കുന്നത്, ഇത് മറ്റെങ്ങുമുണ്ടാകില്ല (കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തുക കൊടുക്കുന്നത് ആന്ധ്രയാണ്,അത് 1.8 ലക്ഷം രൂപയാണ്)
3) കേന്ദ്ര ഗവണ്മെന്റ് കൊടുക്കുന്നത് ഗ്രാമീണ മേഖലയില്‍ 72000ഉം നഗരമേഖലയില്‍ 1.5ലക്ഷം രൂപയും മാത്രമാണ്.
4) കേരളത്തിൽ പൂര്‍ത്തിയായതും പണിനടക്കുന്നതുമായ വീടുകളിൽ 3,03,514എണ്ണത്തിന് കേന്ദ്രത്തിന്റെ നയാപൈസ സഹായം ലഭിച്ചിട്ടില്ല. പൂര്‍ണമായും സംസ്ഥാനമാണ് അതിനുള്ള തുക നല്‍കിയത്. ബാക്കിയുള്ള 1,07,278വീടുകള്‍ക്കാണ് 72,000മുതൽ 1.5ലക്ഷം വരെയുള്ള സഹായം ലഭിക്കുന്നതെന്ന് പ്രത്യേക ഓര്‍ക്കുക
ഇത്രയും വസ്തുതകള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications