കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിക്ക് എതിരെ കോൺഗ്രസിൽ കലാപം! തോൽവിക്ക് ഉത്തരവാദി, പ്രതിരോധിച്ച് ചെന്നിത്തലയും സുധീരനും!

Google Oneindia Malayalam News

Recommended Video

cmsvideo
ആന്റണിക്ക് എതിരെ കോൺഗ്രസിൽ കലാപം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എകെ ആന്റണിക്കും കെസി വേണുഗോപാലിനും എതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ കലാപം രൂപം കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നേട്ടമുണ്ടാക്കിയെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. തോല്‍വിക്ക് കാരണം ആന്റണിയും വേണുഗോപാലുമാണ് എന്ന മട്ടിലാണ് കോണ്‍ഗ്രസിനുളളില്‍ ഒരു വിഭാഗം കലാപം ഉയര്‍ത്തിയിരിക്കുന്നത്.

യുപി അടക്കമുളള സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് ആന്റണി കാരണമാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. രാഹുല്‍ ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആന്റണിയുടേത് അടക്കം പേരുകള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പുകളി തലപൊക്കി തുടങ്ങിയത്. ആന്റണിയെ പ്രതിരോധിച്ച് മറുവിഭാഗവും രംഗത്തുണ്ട്. രമേശ് ചെന്നിത്തലയും വിഎം സുധീരനും അടക്കമുളളവര്‍ ആന്റണിക്ക് വേണ്ടി രംഗത്ത് എത്തിയിട്ടുണ്ട്.

എകെ ആന്റണിയെന്ന നേതാവ്

എകെ ആന്റണിയെന്ന നേതാവ്

ചെന്നിത്തല ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം: കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത നേതാക്കളിൽ ഒരാളാണ് ഏ. കെ. ആന്റണി. ഉന്മൂലന രാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും പിടിയിൽ അകപ്പെടാതെ എഴുപതുകളിൽ കേരളത്തിലെ ചെറുപ്പക്കാർക്ക്‌ ദിശാബോധം നൽകിയത് ഏകെ ആന്റണിയുടെ നേതൃത്വം ആയിരുന്നു. ഏറ്റവും ചെറിയ പ്രായത്തിൽ കേരളത്തിന്റെ കെപിസിസി അധ്യക്ഷ പദവിയിലും മുഖ്യമന്ത്രി കസേരയിലും അദ്ദേഹത്തെ എത്തിച്ചത് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളായിരുന്നു.

 ചോരയും വിയർപ്പുമാണ് ഈ വിജയം

ചോരയും വിയർപ്പുമാണ് ഈ വിജയം

കോൺഗ്രസ്‌ പാർട്ടിയെ കേരളത്തിൽ ശക്തിപ്പെടുത്തിയതിൽ സുപ്രധാന പങ്ക് വഹിച്ച നേതാവാണ്. ദേശീയ തലത്തിൽ കോൺഗ്രസ്‌ തിരിച്ചടി നേരിട്ടപ്പോഴും 19 ലോക്സഭംഗങ്ങളെ സംഭാവന ചെയ്യാൻ കേരളത്തെ പ്രാപ്തമാക്കിയത്ഏ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിന് ഇട്ടുനൽകിയ ഉറപ്പുള്ള അസ്ഥിവാരമാണ്. ഈ അടിത്തറയിൽ നിലയുറപ്പിച്ചു നിയമസഭയിലും തെരുവിലും യുഡിഎഫ്‌ നടത്തിയ സമരപരമ്പരകളുടെ വിജയമാണ് ഈ ജനവിധി. യുഡിഎഫ്‌ പ്രവർത്തകരുടെ ചോരയും വിയർപ്പുമാണ് ഈ വിജയം.

ദേശീയ നേതാവ് ആര്

ദേശീയ നേതാവ് ആര്

മതേതരത്വം വെല്ലുവിളി നേരിടുന്ന കാലത്ത് എല്ലാവിഭാഗം ആളുകൾക്കും ഒരേ പോലെ ആശ്രയിക്കാവുന്ന ദേശീയ നേതാവ് ആര് എന്ന പുതുതലമുറയുടെ ചോദ്യത്തിന് ചൂണ്ടിക്കാണിക്കാവുന്ന വ്യക്തിത്വമാണ് ഏ കെ. ദേശീയ തലത്തിൽ കോൺഗ്രസ്‌ തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്വം ഏ കെ ആന്റണിയുടെ മാത്രം തലയിൽ കെട്ടിവച്ചു സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടത് കൊണ്ടാണ് ഞാൻ ഇത്രയും കുറിച്ചത്.

ഫീനിക്സ് പക്ഷിയെ പോലെ

ഫീനിക്സ് പക്ഷിയെ പോലെ

ഇന്ദിരാഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപെട്ടപ്പോൾ കോൺഗ്രസ്‌യുഗം അവസാനിച്ചു എന്ന് പലരാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതി. ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ കോൺഗ്രസ്‌ ചിറകടിച്ചു ഉയരുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. തിരിച്ചടിയും തിരിച്ചുവരവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. എഴുതി തള്ളുന്നവരുടെ തലയ്ക്കു മുകളിലൂടെ കോൺഗ്രസ്‌ വീണ്ടും പറന്നുയരും.

കൂട്ടായ പ്രവർത്തനം

കൂട്ടായ പ്രവർത്തനം

ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ്. പല മുതിർന്ന നേതാക്കൾക്കും വിവിധ സംസ്ഥാനങ്ങളുടെ ചുമതല നൽകിയിരുന്നു. ചാർജുള്ള ജനറൽ സെക്രട്ടറിമാർ കോൺഗ്രസ്‌ അധ്യക്ഷനും മുതിർന്ന നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പ് സഖ്യം ഉൾപ്പെടെ രൂപപ്പെടുത്തിയത്. സഖ്യം ഉണ്ടാക്കിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടിവന്നു എന്ന് മറക്കരുത്.

അന്ന് അവർ കൊണ്ട വെയിൽ

അന്ന് അവർ കൊണ്ട വെയിൽ

ഈ പരാജയത്തിൽ ഏ കെ ആന്റണിയെ കുറ്റപ്പെടുത്തുന്നവർ പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിനല്ല ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാണ്. ആദർശം മുറുകെ പിടിക്കുന്ന നേതാവിനെ ചെളി വാരിഎറിയാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം ഒരു കോൺഗ്രസ്‌ പ്രവർത്തകനും അംഗീകരിക്കാനാവില്ല. ലീഡർ കെ.കരുണാകരനെയും ഏ കെ ആന്റണിയെപോലുള്ള നേതാക്കന്മാർ കൊണ്ട വെയിലാണ് ഇന്നത്തെ കോൺഗ്രസിന്റെ തണൽ.

പരാജയത്തിന്റെ പാപഭാരം

പരാജയത്തിന്റെ പാപഭാരം

മതേതരത്വത്തിന്റെയും ആദർശശുദ്ധിയുടെയും മുഖമായി ഏ കെ ആന്റണി ഉയർന്നു നിൽക്കുന്നത് എന്നും കോൺഗ്രസ്‌ പ്രസ്ഥാനത്തിന് ഉൾകരുത്താണ്. പരാജയത്തിന്റെ പാപഭാരം ഒരാളിൽ അടിച്ചേൽപ്പിക്കുമ്പോൾ യഥാർത്ഥ കാരണം കണ്ടെത്താതെ പോകുന്നു. ജനങ്ങളിൽ നിന്ന് അകലുമ്പോൾ പാർട്ടിയിൽ കാതലായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാനാണ് കോൺഗ്രസ്‌ ശ്രമിക്കുന്നത്. രാജ്യം വിഭജന ത്തിന്റെയും വർഗീയതയുടെയും വിഷലിപ്തമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്.

സ്നേഹത്തിന്റെ രാഷ്ട്രീയം

സ്നേഹത്തിന്റെ രാഷ്ട്രീയം

വർഗീയതയെ സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടാണ് നാം നേരിടേണ്ടത്. പോസിറ്റീവ് ശ്രമങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു സംഘടനയെ ശക്തിപ്പെടുത്തടുത്താനാണ് ഓരോരുത്തരും തയ്യാറാകേണ്ടത്. ഒരുമിച്ചു നിൽക്കലും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ തുറന്നുകാട്ടലുമാണ് രാജ്യവും കാലവും കോൺഗ്രസിനോട് ആവശ്യപ്പെടുന്നത് എന്നാണ് രമേശ് ചെന്നിത്തലയുടെ കുറിപ്പ്.

കൂടുതൽ ഊർജ്ജവും കരുത്തും

കൂടുതൽ ഊർജ്ജവും കരുത്തും

വിഎം സുധീരനും എകെ ആന്റണിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച ജനങ്ങളോട്‌ നന്ദി പറയുന്നതിനായി എത്തിച്ചേർന്ന രാഹുൽ ഗാന്ധി ആവേശോജ്വലമായി മുന്നേറുകയാണ്‌. കേരളത്തിലെ ജനങ്ങളുടെ വൻ പിന്തുണയും സ്നേഹവും ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക്‌ രാഹുലിന്‌ കൂടുതൽ ഊർജ്ജവും കരുത്തും പകരും, തീർച്ച. ...

ചില നിക്ഷിപ്ത താൽപര്യക്കാർ

ചില നിക്ഷിപ്ത താൽപര്യക്കാർ

കേരളത്തിലാകട്ടെ വൻ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന രീതിയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവണതകളും പ്രചരണങ്ങളുമായി കോൺഗ്രസ്സിന്റെ അഭ്യുദയകാംക്ഷികളായി ചമയുന്ന ചില നിക്ഷിപ്ത താൽപര്യക്കാർ ഇറങ്ങി പുറപ്പെട്ടിട്ടുള്ളതിനെ അതീവ ഗൗരവത്തോടെ പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവരും കാണേണ്ടിയിരിക്കുന്നു.

ഇക്കൂട്ടരെ തിരിച്ചറിയുക

ജീവിതത്തിലുടനീളം മൂല്യങ്ങൾ ഉയർത്തി പിടിച്ച്‌ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി മുന്നോട്ട്‌ പോകുന്ന എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുന്ന എ.കെ ആന്റണിക്കെതിരെ വ്യക്തിഹത്യയുമായി മുന്നോട്ട്‌ പോകുന്ന ഈ കൂട്ടരുടെ ഗൂഢനീക്കം പാർട്ടിയെ ദുർബലപ്പെടുത്താനാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇക്കൂട്ടരെ തിരിച്ചറിയുക, ഒറ്റപെടുത്തുക. അർഹിക്കുന്ന അവജ്ഞയോടെ ഇവരുടെ ജൽപ്പനങ്ങളെ തള്ളിക്കളയുക.

English summary
Allegations against AK Antony regarding Congress failure and Chennithala defends Antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X