Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ നിന്ന് കൊണ്ടുവന്നത് ആര്‍ക്കും വേണ്ടാത്ത 'ഇരുമ്പരി'! സുവര്‍ണയ്ക്ക് നിലവാരമില്ലെന്ന്...

ബംഗാളില്‍ നിന്നു കൊണ്ടുവന്ന അരി നിലവാരമില്ലാത്തും വിലകുറഞ്ഞതുമായ ഇരുമ്പരി ആണെന്നാണ് ആരോപണം.

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം തടയാനായി ബംഗാളില്‍ നിന്നെത്തിച്ചത് നിലവാരമില്ലാത്ത അരിയാണെന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ബംഗാളില്‍ നിന്ന് 800 മെട്രിക്ക് ടണ്‍ അരിയെത്തിച്ചത്. കിലോയ്ക്ക് 25 രൂപ നിരക്കില്‍ തിങ്കളാഴ്ച മുതല്‍ അരി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ബംഗാളില്‍ നിന്നു കൊണ്ടുവന്ന അരി നിലവാരമില്ലാത്തും വിലകുറഞ്ഞതുമായ ഇരുമ്പരി ആണെന്നാണ് ആരോപണം. ഈ അരിയുടെ യഥാര്‍ത്ഥ പേര് സുവര്‍ണ എന്നാണ്, വേവ് കൂടുതലായതിനാല്‍ വീട്ടമ്മമാര്‍ നല്‍കിയ പേരാണ് ഇരുമ്പരി. നിലവാരം കുറഞ്ഞതും വേവ് കൂടിയതുമായ ഈ അരിയോട് കേരളത്തിലുള്ളവര്‍ക്ക് പ്രിയം കുറവാണ്. അതിനാല്‍ ബംഗാള്‍ അരി കൊണ്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകില്ലെന്നാണ് റിപ്പോര്‍ട്ട്.

ബംഗാളില്‍ നിന്ന്...

ബംഗാളില്‍ നിന്ന്...

സംസ്ഥാനത്ത് അരി വില കുതിച്ചുയര്‍ന്നതോടെയാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം ബംഗാളില്‍ നിന്നും അരിയെത്തിച്ചിരിക്കുന്നത്. 800 മെട്രിക്ക് ടണ്‍ അരിയാണ് ആദ്യഘട്ടത്തില്‍ കേരളത്തിലെത്തിച്ചിരിക്കുന്നത്. മാര്‍ച്ച് 10നകം കൂടുതല്‍ അരിയെത്തിക്കുമെന്നും, മാര്‍ച്ച് 6 തിങ്കളാഴ്ച മുതല്‍ ബംഗാള്‍ അരി കിലോയ്ക്ക് 25 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

സുവര്‍ണ അരി...

സുവര്‍ണ അരി...

വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി ബംഗാളില്‍ നിന്നെത്തിച്ചത് നിലവാരം കുറഞ്ഞ അരിയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. വേവ് കൂടുതലുള്ള ഇരുമ്പരി എന്ന് വീട്ടമ്മമാര്‍ വിളിക്കുന്ന അരിയാണ് കേരളത്തില്‍ വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. സുവര്‍ണ എന്നാണ് ബംഗാള്‍ അരിയുടെ യഥാര്‍ത്ഥ പേര്.

ജയ, സുരേഖ എന്നിവയ്ക്ക് വില കൂടി...

ജയ, സുരേഖ എന്നിവയ്ക്ക് വില കൂടി...

അരിക്കായി കേരളം ഏറെ ആശ്രയിക്കുന്നത് ആന്ധ്രാപ്രദേശിനെയാണ്. എന്നാല്‍ ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചതോടെയാണ് സംസ്ഥാനത്ത് ജയ, സുരേഖ തുടങ്ങിയ അരികള്‍ക്ക് വില കുതിച്ചുയര്‍ന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ അരി ഇറക്കുമതി ചെയ്യാന്‍ ആന്ധ്രാ സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കാത്തതും തിരിച്ചടിയായി.

റേഷന്‍ കാര്‍ഡ് നിര്‍ബന്ധം...

റേഷന്‍ കാര്‍ഡ് നിര്‍ബന്ധം...

തുടക്കത്തില്‍ അഞ്ചു കിലോ അരിയാണ് ഓരോ കുടുംബത്തിന് വിതരണം ചെയ്യുക, പിന്നീട് പത്തു കിലോ വീതവും വിതരണം ചെയ്യും. കണ്‍സ്യൂമര്‍, ത്രിവേണി സ്‌റ്റോറുകളിലെ പ്രത്യേക അരിക്കടകളിലൂടെ അരി വാങ്ങാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അരിക്കടയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+