കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ ഗൂഢാലോചന, ശ്രീജിത്ത് വധത്തില്‍ സിപിഎമ്മും!! പ്രതിപ്പട്ടിക തയ്യാറാക്കിയത് പ്രാദേശിക നേതാവ്!

ശ്രീജിത്ത് വധത്തില്‍ സിപിഎം ഗൂഢാലോചന നടത്തിയെന്ന് ആരോപണം

Google Oneindia Malayalam News

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പ്രശ്‌നം പുതിയ തലത്തിലേക്ക്. സിപിഎമ്മിനും കേസില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. ഏരിയ കമ്മിറ്റി അംഗങ്ങളെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമളയും രംഗത്തെത്തിയിട്ടുണ്ട്.

ഇതോടെ പാര്‍ട്ടി ഒന്നടങ്കം കുരുക്കിലായിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പറഞ്ഞ സര്‍ക്കാര്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പാര്‍ട്ടിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വാദങ്ങളാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ബിജെപി ഈ വിഷയം രാഷ്ട്രീയമായി ഉയര്‍ത്തിക്കാട്ടാനും സാധ്യതയുണ്ട്.

പ്രതിപ്പട്ടിക തയ്യാറാക്കിയത് സിപിഎം

പ്രതിപ്പട്ടിക തയ്യാറാക്കിയത് സിപിഎം

സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് ശ്രീജിത്തിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്ന് അമ്മ ശ്യാമള പറയുന്നു. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിപ്പട്ടിക തയ്യാറാക്കിയത് സിപിഎമ്മിന്റെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ വെച്ചാണ്. ഇതില്‍ പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ഇത് തെളിയണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അതേസമയം മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ശ്യാമള പറഞ്ഞു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

സംഭവത്തില്‍ സിപിഎം ആലങ്ങാട് ഏരിയ സെക്രട്ടറി എംകെ ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ആലുവ റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് ചോദ്യം ചെയ്തത്. അതേസമയം ഇപ്പോഴുണ്ടായ ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല നേരത്തെയുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇവരെ ചോദ്യം ചെയ്തതും മൊഴിയെടുത്തതെന്നുമാണ് പോലീസ് പറയുന്നത്. കേസില്‍ റൂറല്‍ എസ്പിയുടെ പങ്കിനെ കുറിച്ചുള്ള പരിശോധന ഭാഗമായിട്ടാണ് ഇവരെ ചോദ്യം ചെയ്തതെന്നും പറയുന്നുണ്ട്. മറ്റൊരു ഏരിയ സെക്രട്ടറിയെയും കൂടി ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സ്വാധീനിക്കാന്‍ ശ്രമിച്ചു

സ്വാധീനിക്കാന്‍ ശ്രമിച്ചു

സിപിഎം ഏരിയ സെക്രട്ടറി ബാബുവിനെതിരെ പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം നിലവിലുണ്ട്. മുന്‍ എസ്പി ജോര്‍ജിനെയാണ് ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയ ഭരതനാണ് ഗൂഢാലോചന നടത്തിയതെന്നാണ് ശ്യാമള ആരോപിക്കുന്നത്. ഇവര്‍ ദേവസ്വംപാടം ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. അതേസമയം ഇക്കാര്യം പ്രിയ ഭരതന്‍ സ്ഥിരീകരിച്ചു. രഎന്നാല്‍ ശ്യാമള പറയുന്ന കാര്യങ്ങളായിരുന്നില്ല യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ആരോപണത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും അല്ലാതെ ശ്രീജിത്തിന്റെ അമ്മയല്ലെന്നും പ്രിയ പറഞ്ഞു.

വിമര്‍ശനവുമായി സുധാകരന്‍

വിമര്‍ശനവുമായി സുധാകരന്‍

ശ്യാമളയുടെ ആരോപണം ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ബിജെപിക്കാരും ഇതേ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് എംകെ ബാബു പറയുന്നു. കേസില്‍ പക്ഷേ സിപിഎം കുടുങ്ങിയതോടെ പോലീസിന് രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് നടപ്പാക്കിയത് സര്‍ക്കാര്‍ നയമല്ലെന്ന് സുധാകരന്‍ പറഞ്ഞു. ഒരു വ്യക്തിയെ തല്ലിക്കൊല്ലാന്‍ പോലീസിന് എങ്ങനെയാണ് സാധിക്കുന്നത്. അതിന് പോലീസിന് അധികാരമില്ല. ഇതില്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നയം. ശ്രീജിത്തിന്റെ അമ്മയുടെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

സസ്‌പെന്‍ഷന്‍ പോര....

സസ്‌പെന്‍ഷന്‍ പോര....

റൂറല്‍ എസ്പി ജോര്‍ജിന് സസ്‌പെന്‍ഷന്‍ മാത്രം പോരെന്ന് ശ്യാമള പറയുന്നു. പ്രതിചേര്‍ക്കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നു. സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് ജോര്‍ജ് രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖിലയും പറഞ്ഞിട്ടുണ്ട്. കുറ്റപ്പത്രം സമര്‍പ്പിക്കുമ്പോള്‍ ഉന്നതര്‍ രക്ഷപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇതൊഴിവാക്കുന്നതിന് കേസ് സിബിഐക്ക് വിടണം. ഇതിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും അഖില പറഞ്ഞു. അല്ലാത്തപക്ഷം സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപണമുയരുമെന്നും ഇവര്‍ പറയുന്നു.

കൈക്കൂലി ആരോപണം

കൈക്കൂലി ആരോപണം

കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് നേരിട്ട് ബന്ധമുണ്ടോയെന്ന് അന്വേഷണം തുടരുന്നുണ്ട്. അതേസമയം ശ്രീജിത്തിന്റെ ബന്ധുവില്‍ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ പ്രദീപിനെതിരെയും അന്വേഷണമുണ്ടാകും. ജോര്‍ജ് ഈ കേസില്‍ എല്ലാത്തരത്തിലും ചട്ടവിരുദ്ധമായിട്ടാണ് ഇടപെട്ടതെന്ന് അന്വേഷണ സംഘം പറയുന്നു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ജോര്‍ജിന് ആരാണ് അധികാരം നല്‍കിയതെന്ന് അന്വേഷണ സംഘം ചോദിക്കുന്നു. ഇത് ചട്ടവിരുദ്ധമായിട്ടാണ് രൂപീകരിച്ചതെന്ന് ഉറപ്പായിട്ടുണ്ട്. മേലധികാരികളുടെ അനുവാദം ഇതിന് വാങ്ങിയിട്ടില്ല. ഡ്രൈവര്‍ കൈക്കൂലി വാങ്ങിയത് ജോര്‍ജിന് നല്‍കാനാണെന്നും റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ പ്രധാനമന്ത്രിയോ..... മമതയ്ക്ക് സംശയം!! ഭൂരിപക്ഷം ലഭിക്കട്ടെ... ഭാവി ഫെഡറല്‍ ഫ്രണ്ടിന്!!രാഹുല്‍ പ്രധാനമന്ത്രിയോ..... മമതയ്ക്ക് സംശയം!! ഭൂരിപക്ഷം ലഭിക്കട്ടെ... ഭാവി ഫെഡറല്‍ ഫ്രണ്ടിന്!!

ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിച്ചു; 17ന് സത്യപ്രതിജ്ഞയെന്ന് യെദ്യൂരപ്പ; സമനില തെറ്റിയെന്ന് സിദ്ധരാമയ്യബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിച്ചു; 17ന് സത്യപ്രതിജ്ഞയെന്ന് യെദ്യൂരപ്പ; സമനില തെറ്റിയെന്ന് സിദ്ധരാമയ്യ

English summary
allegations against cpm in sreejith murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X