പത്തില്‍ മാത്രമല്ല, ഒന്നിലും കണക്ക് തെറ്റി! കുഴപ്പിച്ചത് സുബ്ബുവും ജഗ്ഗുവും പിന്നെ രങ്കനും...
ഒന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കടന്നുകൂടിയത്.
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദ് ചെയ്ത എസ്എസ്എല്‍സി പരീക്ഷ വീണ്ടും നടത്തിയതിന് പിന്നാലെ ഒന്നാം ക്ലാസിലെ കണക്ക് പരീക്ഷ ചോദ്യപേപ്പറിലും പിശകെന്ന് ആക്ഷേപം. ഒന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കടന്നുകൂടിയത്.
ആപ്പിളുകളുടെ എണ്ണത്തിന് പകരം സുബ്ബു, ജഗ്ഗു, രങ്കന് എന്നീ പേരുകളാണ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറിലുണ്ടായിരുന്നത്. എന്നാല്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ ആപ്പിളുകളുടെ എണ്ണവും, അളുകളുടെ പേരുകളുമെല്ലാം ശരിയായിരുന്നു. ആപ്പിളിന്റെ സ്ഥാനത്ത് സുബ്ബുവിനെയും ജഗ്ഗുവിനെയും രങ്കനെയും കണ്ട വിദ്യാര്‍ത്ഥികള്‍ അന്തംവിട്ടിരുന്നു.

എസ്എസ്എല്‍സി, പ്ലസ് വണ്‍ പരീക്ഷകളിലെ ചോദ്യം തയ്യാറാക്കുന്നതിലെ അപാകതയെ സംബന്ധിച്ച് ആക്ഷേപങ്ങളുയരുന്നതിനിടെയാണ് ഒന്നാം ക്ലാസ് പരീക്ഷയില്‍ വരെ തെറ്റുകള്‍ കടന്നുകൂടിയതായി കണ്ടെത്തിയിരിക്കുന്നത്. നിസ്സാരമായ അച്ചടിപിശകെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പിന് കൈയൊഴിയാമെങ്കിലും, പരീക്ഷയെ എത്ര ലാഘവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്നതിന് തെളിവാണിത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications