ജി സുധാകരനെതിരായ ആരോപണങ്ങള്‍: അവസാനഘട്ട തെളിവെടുപ്പ് ഇന്ന്
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തന വീഴചയില്‍ പാര്‍ട്ടി സിപിഎം അന്വേഷണ കമ്മീഷന് ഇന്ന് അവസാനഘട്ടെ തെളിവെടുപ്പ് നടത്തും. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ആലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ നിന്നും മൊഴി എടുക്കും. നാൽപ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷൻ വിസ്തരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ജി സുധാകരന് വിട്ട് നിന്നു എന്നതാണ് പ്രധാന ആരോപണം.
ആദ്യ ഘട്ടത്തില്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ ജി സുധാകരനെതിരെ വലിയ ആരോപണങ്ങളായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. വിജയിച്ച എംഎല്‍എ എച്ച് സലാം ജി സുധാകരനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും അന്വേഷണ കമ്മീഷന് മുന്നില്‍ മന്ത്രി സജി ചെറിയാന്, എഎം ആരിഫ് എംപി തുടങ്ങിയ നേതാക്കള്‍ ശരിവെച്ചു. അതേസമയം പ്രത്യാരോപണങ്ങളില്‍ നിന്നും ജി സുധാകരന് വിട്ടു നിന്നെന്നാണ് സൂചന.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച എന്നതിന് അപ്പുറത്തെ പരാതികളും ജി സുധാകരനെതിരായ അന്വേഷണ കമ്മീഷന് മുന്നില്‍ എത്തിയിരുന്നു. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫംഗം വേണുഗോപാൽ പരാതിപ്പെട്ടു. ഇതടക്കമുള്ള വിഷയങ്ങളില്‍ രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സുധാകരനെതിരായ പരാതികള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുക. മുതിര്‍ന്ന നേതാക്കളായ എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ.
Recommended Video
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications