കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ ഒരു വാതക ബോംബ്! ചോര്‍ച്ചയുണ്ടായാല്‍ വന്‍ ദുരന്തം! വാല്‍വുകളില്ല, സുരക്ഷാ വീഴ്ചയെന്നും...

ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 15 മീറ്റര്‍ മാറി പൈപ്പ് സ്ഥാപിക്കണമെന്ന നിര്‍ദേശം ഗെയില്‍ വ്യാപകമായി അട്ടിമറിച്ചതായും ആരോപണമുണ്ട്.

Google Oneindia Malayalam News

കോഴിക്കോട്: വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ ഗെയില്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 15 മീറ്റര്‍ മാറി പൈപ്പ് സ്ഥാപിക്കണമെന്ന നിര്‍ദേശം ഗെയില്‍ വ്യാപകമായി അട്ടിമറിച്ചതായും ആരോപണമുണ്ട്.

മുറിവില്‍ പഴുപ്പ് വന്ന് ആശുപത്രിയിലായി! ആ ദിവസങ്ങളില്‍ സംഭവിച്ചത്! ശോഭാ സുരേന്ദ്രന്‍ തുറന്നുപറയുന്നുമുറിവില്‍ പഴുപ്പ് വന്ന് ആശുപത്രിയിലായി! ആ ദിവസങ്ങളില്‍ സംഭവിച്ചത്! ശോഭാ സുരേന്ദ്രന്‍ തുറന്നുപറയുന്നു

കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം? വേമ്പനാട്ട് കായല്‍ 'പ്ലാസ്റ്റിക് കായലായി' മാറും?കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം? വേമ്പനാട്ട് കായല്‍ 'പ്ലാസ്റ്റിക് കായലായി' മാറും?

വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സിന്റെ(എഎസ്എംഇ) സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് ഗെയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ പദ്ധതി കടന്നുപോകുന്ന പല പ്രദേശങ്ങളിലും ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഗെയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഗെയില്‍ നിരവധി സുരക്ഷാ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്നാണ് പ്രതിഷേധിക്കാരുടെ ആരോപണം.

കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...

നാലു മേഖലകള്‍...

നാലു മേഖലകള്‍...

എഎസ്എംഇ മാനദണ്ഡം അനുസരിച്ച് പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ ജനസാന്ദ്രത അനുസരിച്ച് നാലു മേഖലകളാക്കി തരംതിരിച്ചിട്ടുണ്ട്. പത്തു വീടുകള്‍ വരെ സ്ഥിതി ചെയ്യുന്ന പ്രദേശം ഒന്നാം മേഖലയായും, 10 മുതല്‍ 46 വീടുകള്‍ വരെ സ്ഥിതി ചെയ്യുന്നതിനെ രണ്ടാമതായും, 46ല്‍ കൂടുതല്‍ വീടുകളുള്ള പ്രദേശത്തെ മൂന്നാമതായും, ഇരുനില കെട്ടിടങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും ഇടയിലൂടെ കടന്നുപോകുന്നത് നാലാമത്തെ മേഖലയായുമാണ് തരംതിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് കേരളം നാലാം മേഖലയിലാണ് വരേണ്ടതെങ്കിലും രണ്ടാം മേഖലയിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദൂരപരിധി....

ദൂരപരിധി....

ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 15 മീറ്റര്‍ മാറി പൈപ്പ് ഇടണമെന്നാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ പദ്ധതി കടന്നുപോകുന്ന കേരളത്തിലെ ഏഴു ജില്ലകളിലും ഈ നിര്‍ദേശം വ്യാപകമായി അട്ടിമറിച്ചുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

വന്‍ ക്രമക്കേട്...

വന്‍ ക്രമക്കേട്...

ചോര്‍ച്ചയുണ്ടായാല്‍ വാതകം സുരക്ഷിതമായി ഒഴിവാക്കുന്നതിന് ആവശ്യമായ വാല്‍വുകള്‍ സ്ഥാപിക്കുന്നതിലും വന്‍ ക്രമക്കേട് നടത്തിയിട്ടുണ്ട്. രണ്ട് വാല്‍വ് സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരപരിധി എട്ട് കിലോമീറ്ററാണെന്നാണ് അന്താരാഷ്ട്ര നിയമം. എന്നാല്‍ കേരളത്തില്‍ 24 കിലോമീറ്റര്‍ ദൂരപരിധിയിലാണ് വാല്‍വ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പുറമേ വെറും 25 വാല്‍വുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളു.

പരാതി...

പരാതി...

പൈപ്പ് ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗെയില്‍ വിക്ടിംസ് ഫോറം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ പരിശോധന നടത്താന്‍ അഭിഭാഷക കമ്മീഷനെയും ഹൈക്കോടതി നിയോഗിച്ചു.

പാലിച്ചില്ല...

പാലിച്ചില്ല...

ഹൈക്കോടതി അഭിഭാഷക കമ്മീഷന്‍ കോഴിക്കോട് കിനാലൂരില്‍ നടത്തിയ പരിശോധനയില്‍ ഗെയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് അടുത്തദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഗെയില്‍ പൈപ്പ് സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലായത്.

എത്രയും പെട്ടെന്ന്....

എത്രയും പെട്ടെന്ന്....

അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്ന് പ്രതികൂലമായ നടപടിയുണ്ടായേക്കാമെന്ന ഭയത്തിലാണ് ഗെയില്‍ ദ്രുതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഇത്രയധികം സുരക്ഷാ വീഴ്ചകളുണ്ടായിട്ടും സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

English summary
allegations against gail pipeline and their safety.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X