പിസി ജോര്‍ജ്ജ് ശരിക്കും പെട്ടു; ഇനി രക്ഷയില്ല... നവംബര്‍ 13 നകം മറുപടിനൽകിയില്ലെങ്കിൽ കടുത്ത നടപടി
ദില്ലി/കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച ആളാണ് പിസി ജോര്‍ജ്ജ്. ഈ വിഷയത്തില്‍ പിസി ജോര്‍ജ്ജിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
പരാതി നല്കിയ കന്യാസ്ത്രീയ്ക്ക് എതിരേയും കൊച്ചിയില്‍ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് എതിരേയും ആയിരുന്നു പിസി ജോര്‍ജ്ജിന്റെ അപവാദ പരാമര്‍ശങ്ങള്‍. ഈ വിഷയത്തില്‍ ദേശീയ വനിത കമ്മീഷന് സ്വമേധയാ കേസ് എടുത്തിരുന്നു.

വനിത കമ്മീഷന് കേസെടുത്തതിനേയും പരിഹസിക്കുന്നതായിരുന്നു ജോര്‍ജ്ജിന്റെ നടപടികള്‍. യാത്രാ ബത്ത് നല്കിയാല് ഹാജരാകാം എന്നായിരുന്നു ആദ്യം മറുപടി നല്‍കിയത്. ബത്തയുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്നും ആദ്യം ഹാജരാകൂ എന്നും വനിത കമ്മീഷന് മറുപടിയും നല്കി.
സെപ്തംബര്‍ 20 ന് മുമ്പ് ഹാജരാകണം എന്നായിരുന്നു കമ്മീഷന്റെ നിര്‍ദ്ദേശം. ഈ ദിവസത്തിന് ശേഷം ആണ് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് അഭിഭാഷകന് മുഖേന വനിത കമ്മീഷന് മറുപടി നല്കാന് ശ്രമിച്ചത്. എന്നാല്‍ ഇത് ദേശീയ വനിത കമ്മീഷന് അംഗീകരിച്ചില്ല. നവംബര്‍ 13 ന് മുമ്പായി പിസി ജോര്ഡജ്ജ് നേരിട്ട് ഹാജരാകണം എന്നാണ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇനിയും ഇക്കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും എന്നാണ് സൂചനകള്‍. ആവശ്യമെങ്കില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വനിത കമ്മീഷന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications