കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജ് ശരിക്കും പെട്ടു; ഇനി രക്ഷയില്ല... നവംബര്‍ 13 നകം മറുപടിനൽകിയില്ലെങ്കിൽ കടുത്ത നടപടി

Google Oneindia Malayalam News

ദില്ലി/കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച ആളാണ് പിസി ജോര്‍ജ്ജ്. ഈ വിഷയത്തില്‍ പിസി ജോര്‍ജ്ജിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല! കട്ടക്കലിപ്പിൽ പിസി ജോർജ്എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല! കട്ടക്കലിപ്പിൽ പിസി ജോർജ്

പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് എതിരേയും കൊച്ചിയില്‍ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് എതിരേയും ആയിരുന്നു പിസി ജോര്‍ജ്ജിന്റെ അപവാദ പരാമര്‍ശങ്ങള്‍. ഈ വിഷയത്തില്‍ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.

PC George

വനിത കമ്മീഷന്‍ കേസെടുത്തതിനേയും പരിഹസിക്കുന്നതായിരുന്നു ജോര്‍ജ്ജിന്റെ നടപടികള്‍. യാത്രാ ബത്ത് നല്‍കിയാല്‍ ഹാജരാകാം എന്നായിരുന്നു ആദ്യം മറുപടി നല്‍കിയത്. ബത്തയുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്നും ആദ്യം ഹാജരാകൂ എന്നും വനിത കമ്മീഷന്‍ മറുപടിയും നല്‍കി.

പിസി ജോർജിന് പണി കിട്ടി.. കന്യാസ്ത്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തു, ഒരു വർഷം തടവ് കിട്ടാം!പിസി ജോർജിന് പണി കിട്ടി.. കന്യാസ്ത്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തു, ഒരു വർഷം തടവ് കിട്ടാം!

സെപ്തംബര്‍ 20 ന് മുമ്പ് ഹാജരാകണം എന്നായിരുന്നു കമ്മീഷന്റെ നിര്‍ദ്ദേശം. ഈ ദിവസത്തിന് ശേഷം ആണ് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് അഭിഭാഷകന്‍ മുഖേന വനിത കമ്മീഷന് മറുപടി നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ദേശീയ വനിത കമ്മീഷന്‍ അംഗീകരിച്ചില്ല. നവംബര്‍ 13 ന് മുമ്പായി പിസി ജോര്ഡജ്ജ് നേരിട്ട് ഹാജരാകണം എന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇനിയും ഇക്കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും എന്നാണ് സൂചനകള്‍. ആവശ്യമെങ്കില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വനിത കമ്മീഷന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്.

English summary
Allegations against Nun: PC George should appear in front of National Woman commission before November 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X