കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം;മക്കള്‍ ശാന്തരാകണമെന്ന്

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: തനിക്കും മഠത്തിനും നേരെയുള്ള ആരോപണളോട് അമൃതാനന്ദമയി പ്രതികരിക്കുന്നു. ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്ന് അമൃതാനന്ദമയി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അമൃതാനന്ദമയി മഠത്തിന് സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഇല്ല. മക്കളെല്ലാവരും സംയമനത്തോടെ ശാന്തരായിരിക്കണം എന്നും അമൃതാനന്ദമയിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

amrithanadha-mayi

ആശ്രമം ഒരു തുറന്ന പുസ്തകമാണെന്ന് പുതിയ പത്രക്കുറിപ്പിലും ആവര്‍ത്തിക്കുന്നുണ്ട്. ആശ്രമത്തിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള കണക്കുകള്‍ അധികൃതര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. എല്ലാ കണക്കുകളും ഇപ്പോള്‍ തന്നെ കൃത്യമായി സമര്‍പ്പിക്കുന്നുണ്ടെന്നും അമൃതാനന്ദമയി വ്യക്തമാക്കുന്നു.

വിദേശ രാജ്യങ്ങളിലെ ഭക്തര്‍ ക്ഷണിക്കുന്നതുകൊണ്ടാണ് ആ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. വിദേശങ്ങളിലെ ആശ്രമങ്ങളില്‍ ഒന്നും തന്നെ താന്‍ ട്രസ്റ്റിയല്ല എന്നും അമൃതാനന്ദമയി വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഗെയ്ല്‍ ട്രെഡ്വല്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും മറുപടിയില്ല. ഗെയ്‌ലുമായി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തതിന് കൈരളി -പീപ്പിള്‍ ചാനലിനെതിരെ അമൃതാനന്ദമയി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മാധ്യമ ധര്‍മം അനുസരിച്ചും ജനങ്ങളുടെ അറിയാനുള്ള അവകാശം പരിഗണിച്ചും അഭിമുഖം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന് കൈരളി -പീപ്പിള്‍ ടിവി വ്യക്തമാക്കിയിരുന്നു.

English summary
Allegations are baseless, followers should keep quiet: Amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X