അപമാനിക്കാം,അവസാനിപ്പിക്കാനാകില്ല:അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസില്‍ ജാമ്യത്തിലിറങ്ങിയ സരിത എസ് നായരുടെ വെളിപ്പെത്തല്‍ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിന് വീണ്ടും ഒരുവെല്ലുവിളി ഉയര്‍ത്തുകാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. എന്നാല്‍ ഇതൊന്നും കണ്ട് പേടിച്ചോടുന്ന ആളല്ല അബ്ദുള്ളക്കുട്ടി എന്ന് മനസ്സിലാക്കുക. അപാമാനിക്കാനേ പറ്റു അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
തന്നെ രാഷ്ട്രീയമായി ഇല്ലാത്താക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. തനിക്കെതിരെ സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറയുന്നു.

സരിത എസ് നായരെ മുന്‍ നിര്‍ത്തി എന്നെ ആര്‍ക്കു വേണമെങ്കിലും അപമാനിക്കാം. പക്ഷെ അവസാനിപ്പിക്കാനാവില്ല. അപമാനിതനായ എനിക്കും പൊട്ടിത്തെറിച്ച് ചിലത് പറയാനുണ്ട്. അതെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പറയും. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാലാണ് മൗനം പാലിക്കുന്നത്. സരിതയെന്നല്ല ആരുവിചാരിച്ചാലും എന്നെ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
അബ്ദുള്ളക്കുട്ടി തന്നെ രാത്രിയെന്നും പകലെന്നുമില്ലാതെ നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയെന്നാണ് സരിതയുടെ ആരോപണം. സഭ്യമല്ലാത്ത രീതയില്‍ അബ്ദുള്ളക്കുട്ടി തന്നോട് സംസാരിച്ചെന്നും തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെട്ടെന്നും സരിത ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സരിത തിരുവനന്തപുരം കന്റോണ്‍മെന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications