കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ച്.....പരാതി വ്യാജം.... ആശുപത്രി രേഖകള്‍ പുറത്ത്!!

എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ചെന്ന് ആശുപത്രി രേഖകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ച സംഭവങ്ങള്‍ ഓരോ ദിവസം പിന്നിടുമ്പോഴും വന്‍വിവാദമായി കൊണ്ടിരിക്കുകയാണ്. ഗവാസ്‌കറിനെതിരെ എഡിജിപിയുടെ മകള്‍ സ്‌നിക്ത നല്‍കിയ പരാതിയും നിലവിലുണ്ട്. സംഭവം കൈവിട്ട് പോയതോടെ ഗവാസ്‌കറിനെ കുടുക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗാവസ്‌കര്‍ മര്‍ദിച്ചെന്ന സ്‌നിക്തയുടെ പരാതി വ്യാജമാണെന്ന സൂചനയാണ് ലഭിക്കുന്നത്.

എഡിജിപിയുടെ മകളെ ഗവാസ്‌കര്‍ മര്‍ദിച്ചിട്ടേയില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവാസ്‌കറിനെതിരെ എഡിജിപി സുദേഷ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഗവാസ്‌കര്‍ അലക്ഷ്യമായിട്ട് ഔദ്യോഗിക വാഹനം ഓടിച്ചത് കൊണ്ടാണ് പരിക്കേറ്റതെന്ന് എഡിജിപി പരാതിയില്‍ പറയുന്നു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്ന ശേഷം വന്ന ഈ പരാതിയില്‍ യാതൊരു കഴമ്പുമില്ല.

പരാതി വ്യാജം....

പരാതി വ്യാജം....

ഗവാസ്‌കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എഡിജിപിയുടെ മകള്‍ മ്യൂസിയം പോലീസില്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത് ഓട്ടോറിക്ഷ ഇടിച്ചെന്ന പേരിലാണ്. ഇവരെ ചികിത്സിച്ച ഡോക്ടര്‍ ഇക്കാര്യം കേസ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ ഗാവസ്‌കര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് നല്‍കിയ എതിര്‍ പരാതി പൊളിഞ്ഞിരിക്കുകയാണ്.

ആശുപത്രി രേഖകള്‍ നിര്‍ണായകം....

ആശുപത്രി രേഖകള്‍ നിര്‍ണായകം....

കേസില്‍ ആശുപത്രി രേഖകള്‍ നിര്‍ണായകമാണ്. എഡിജിപിയുടെ മകളുടെ ശരീരത്തിലെ പാടുകള്‍ ഓട്ടോറിക്ഷ ഇടിച്ചതിനെ തുടര്‍ന്നുണ്ടായതാണെന്ന് ആശുപത്രി രേഖകളില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി വ്യാജമാവാന്‍ സാധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു. അതേസമയം എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. നേരത്തെ ഗവാസ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അറിഞ്ഞതോടെയാണ് എഡിജിപിയുടെ മകളും ചികിത്സ തേടിയത്.

മൊഴിയും രേഖകളും രണ്ടുതരത്തില്‍

മൊഴിയും രേഖകളും രണ്ടുതരത്തില്‍

സംഭവത്തില്‍ ആശുപത്രി രേഖയും എഡിജിപിയുടെ മകളുടെ മൊഴിയും രണ്ടുതരത്തിലാണുള്ളത്. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ തന്റെ കാലിലൂടെ കയറിയെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ആശുപത്രി രേഖയിലാണെങ്കില്‍ ഓട്ടോ ഇടിച്ചതാണെന്നുമാണ് ഉള്ളത്. ഇതോടെ ഗവാസ്‌കറിന്റെ പരാതിയില്‍ എഡിജിപിയുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. അതേസമയം തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് എഡിജിപി പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ പട്ടിയെആരോ കല്ലെറിഞ്ഞെന്നും സുദേഷ് കുമാര്‍ ആരോപിച്ചിട്ടുണ്ട്.

മകളെ പ്രതി ചേര്‍ക്കും

മകളെ പ്രതി ചേര്‍ക്കും

എഡിജിപിയുടെ മകളെ പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം ആശുപത്രി രേഖകള്‍ കേസില്‍ തിരിച്ചടിയാകുമെന്ന ഭയമാണ് എഡിജിപി പരാതി നല്‍കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഗവാസ്‌കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പിലും എഡിജിപിയുടെ മകള്‍ ആവര്‍ത്തിച്ചിരുന്നു. അതേസമയം കേസ് അട്ടിമറിക്കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. പോലീസ് ഡ്രൈവറെ മര്‍ദിച്ചതിനെ തുടര്‍ന്ന് കേസ് നേരിട്ടപ്പോഴൊന്നും പറയാതിരുന്ന കാരണങ്ങളാണ് ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ എഡിജിപി ഉന്നയിക്കുന്നത്.

സുദേഷ് കുമാറിന്റെ മകളുടെ പരാതി

സുദേഷ് കുമാറിന്റെ മകളുടെ പരാതി

സുദേഷ് കുമാറും മകളും നല്‍കിയ പരാതിയും വ്യത്യസ്തമാണ്. അലക്ഷ്യമായി വാഹനം ഓടിച്ചത് കൊണ്ടാണ് ഗവാസ്‌കറിന് പരിക്കേറ്റതെന്നാണ് എഡിജിപി പറയുന്നത്. എന്നാല്‍ മകള്‍ നല്‍കിയ പരാതിയില്‍ എവിടെയും വാഹനം അലക്ഷ്യമായി ഓടിച്ചെന്നോ പരിക്കേറ്റെന്നോ പറയുന്നില്ല. പരസ്പര വിരുദ്ധ പരാതികള്‍ തന്നെ സംശയം ഉയര്‍ത്തുന്നതാണ്. അതേസമയം കേസില്‍ മൊഴിയെടുപ്പിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പുതിയ പരാതികള്‍ അന്വേഷണം വൈകിപ്പിക്കാനാണെന്ന് ആരോപണമുണ്ട്.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ കൈവിട്ട ആളൂർ ഇനി ദിലീപിനൊപ്പം.. മുടക്കുന്നത് പത്ത് കോടി!നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ കൈവിട്ട ആളൂർ ഇനി ദിലീപിനൊപ്പം.. മുടക്കുന്നത് പത്ത് കോടി!

പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് പിതാവ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; തുറന്ന് പറഞ്ഞ് പെണ്‍കുട്ടിപതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് പിതാവ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; തുറന്ന് പറഞ്ഞ് പെണ്‍കുട്ടി

English summary
allegations of adgp sudhesh kumars daughters is false
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X