സാംസ്‌കാരിക വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രതിഭകള്‍ ഔട്ട്; അനാദരം കാട്ടിയെന്ന് ആക്ഷേപം, വിവാദം
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ കേരള കള്‍ച്ചര്‍ എന്ന വെബ്‌സൈറ്റില്‍ പ്രതിഭകളോട് അനാദരം കാട്ടിയതതായി ആക്ഷേപം. സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ചിത്രങ്ങള്‍ സൈറ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. മലയാള സിനിമ ചരിത്രം വിഭാഗത്തില്‍ മധു, ഇന്നസെന്റ്, കവിയൂര്‍ പൊന്നമ്മ, സീമ, മഞ്ജു വാര്യര്‍ എന്നിവരുടെ ചിത്രങ്ങളില്ല.
സംവിധായകരുടെ പട്ടികയില്‍ പ്രിയദര്‍ശനും ശ്യാമ പ്രസാദും ഇല്ല. എം ജെ രാധാകൃഷ്ണന്‍, മധു അമ്പാട്ട്, സന്തോഷ് ശിവന്‍ എന്നിവര്‍ ഛായാഗ്രഹകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കവികളുടെ പട്ടികയില്‍ നിന്നും ബാലാമണിയമ്മയെയും വയലാറും അയ്യപ്പണിക്കരെയും ഒഴിവാക്കി. സിനിമ വിഭാഗത്തിലും ഒരുപാട് പേരെ ഒഴിവാക്കി.

ബാലന്‍ കെ നായര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജയഭാരതി, ലക്ഷ്മി, ശോഭ, പപ്പു, മാള അരവിന്ദന്‍, എന്നിവരുടെ പേരൊന്നും സിനിമ വിഭാഗത്തിലില്ല. മലയാള കവിതാ വിഭാഗത്തില്‍ കേരളവര്‍മ വലിയകോയിത്തമ്പുരാനും എ ആര്‍.രാജരാജ വര്‍മയും ഇല്ല. ആട്ടക്കഥതുള്ളല്‍ സാഹിത്യവിഭാഗത്തില്‍ കൊട്ടാരക്കര തമ്പുരാനും അദ്ദേഹത്തിന്റെ ആട്ടക്കഥകളും കാണാനില്ല.
ജി ശങ്കരക്കുറുപ്പ് ഉള്‍പ്പെടെയുള്ള കവികളെയും ഒഴിവാക്കി. നോവലിസ്റ്റുകളില്‍ യു എ ഖാദര്‍, ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍, അംബികാസുതന്‍ മാങ്ങാട്, നാരായന്‍ തുടങ്ങിയവരുടെയും കഥാകൃത്തുക്കളില്‍ സി വി ശ്രീരാമന്‍, മേതില്‍ രാധാകൃഷ്ണന്‍, അശോകന്‍ ചരുവില്‍ എന്നിവരുടെ പേരുകളും അപ്രത്യക്ഷമായി.












Click it and Unblock the Notifications