ലൈഗീക പീഡന ആരോപണം; വിദ്യാർത്ഥിനിയുടെ പരാതിയിൽ കാലിക്കറ്റ് സര്‍വകലാശാല അസി.പ്രൊഫസറെ പുറത്താക്കി
തിരുവനന്തപുരം; ലൈംഗീക പീഡന പരാതിയിൽ അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കി കാലിക്കറ്റ് സർവ്വകലാശാല. ഗവേഷണ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന ഡോ. കെ ഹാരിസിനെയാണ് സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിത്.

2021 ജൂലൈയിലാണ് ഹാരിസ് കെ കാടാമ്പുഴക്കെതിരെ ഗവേഷക വിദ്യാർത്ഥി ലൈംഗിക ചൂഷണ പരാതി നൽകിയത്. അധ്യാപകൻ പലപ്പോഴും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും നേരിട്ടും ഫോണിലും വാട്സ്ആപ്പ് മുഖേനെയും മോശമായി പെരുമാറിയെന്നുമായിരുന്നു പെൺകുട്ടി പരാതിയിൽ പറഞ്ഞത്. എതിരഭപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു.അതേസമയം പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ നിരവധി വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
വിദ്യാർത്ഥികളുടെ പരാതി ആഭ്യന്തര പരാതി സമിതി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്തതോടെ ഹാരിസിനെ സർവ്വകലാശാല അധ്യാപകനെ സസ്പെന്റ് ചെയ്തു. അന്വേഷണത്തിനൊടുവിൽ തേഞ്ഞിപ്പലം പോലീസ് ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്‌പെന്‍ഷന് ശേഷം സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തില്‍ ഗൗരവതരമായ കുറ്റകൃത്യമാണ് ഹാരിസ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ബുധനാഴ്ച സിന്റികേറ്റ് യോഗത്തിൽ അധ്യാപകനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. 2021 ജനുവരിയിലാണ് ഡോ. ഹാരിസ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമിതനായത്.












Click it and Unblock the Notifications