കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പഞ്ചായത്തില്‍ മാത്രം 700 കുറഞ്ഞു;രാജയെ തോല്‍പ്പിക്കാന്‍ ശ്രമം, എസ് രാജേന്ദ്രനെതിരെ അന്വേഷണം

Google Oneindia Malayalam News

ഇടുക്കി: ജില്ലയിലെ ഏക സംവരണ മണ്ഡലമായ ദേവികുളത്ത് ഇരുമുന്നണികള്‍ക്കും വ്യക്തമായ സ്വാധീനമുണ്ട്. 1980 മുതൽ പക്ഷേ അടുപ്പിച്ച് മൂന്നു ടേം വീതം ഒരു പാർട്ടിയോട് അനുഭാവം എന്നതാണ് ദേവികുളത്തിന്റെ പ്രത്യേകത. 2006 മുതലുള്ള സിപിഎമ്മിന്‍റെ എസ് രാജേന്ദ്രന്‍ ജയിച്ച് കയറിയ മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ രാജയിലൂടെ തുടര്‍ച്ചയായ നാലാം തവണയും മണ്ഡലം സിപിഎം നിലനിര്‍ത്തി. മികച്ച വിജയം കരസ്ഥമാക്കിയെങ്കിലും എ രാജയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ശ്രമങ്ങള്‍ ഉണ്ടായിരുന്നതായി വിലയിരുത്തലുണ്ടായിരുന്നു. മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെയാണ് ഈ ആരോപണങ്ങള്‍ ഉയരുന്നതെന്നാണ് ശ്രദ്ധേയം.

ദേവികുളം

മണ്ഡലം തിരികെ പിടിക്കാനുറച്ച് കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയതെട ശക്തമായ മത്സരത്തിനായിരുന്നു ഇത്തവണയും ദേവികുളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തി മണ്ഡലം നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചു. കോണ്‍ഗ്രസിലെ ഡി കുമാറിനെതിരെ 7847 വോട്ടിനായിരുന്നു എ രാജയുടെ വിജയം.

കുറഞ്ഞ വോട്ടുകള്‍

മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് പല വിധത്തിലുള്ള ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ആ ആരോപണങ്ങളില്‍ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണ ആരംഭിച്ചിരിക്കുകയാണ് സിപിഎം.

ജാതി അടിസ്ഥാനത്തില്‍

ജാതി അടിസ്ഥാനത്തില്‍ വിഭജനം നടത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമം നടത്തിയെന്നാണ് എസ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് മുന്‍ എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി വർഗീസ്, പി എൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല

നാലാം തവണയും

നാലാം തവണയും ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാവന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെ മുന്‍ എംഎല്‍എ കൂടിയായ എസ് രാജേന്ദ്രൻ ഡി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകൾ ഉൾപ്പടെ നേതൃത്വത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു

ഇത്തരം ആരോപണങ്ങള്‍

ഇത്തരം ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്ത പാര്‍ട്ടി എസ് രാജേന്ദ്രനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി വലിയ മുന്നേറ്റം പ്രതീക്ഷ മറയൂരില്‍ 700 വോട്ടുകള്‍ക്കാ രാജ പിന്നിലായിരുന്നു. കാന്തലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചില്ല.

പ്രതീക്ഷിച്ച വോട്ടുകള്‍

പ്രതീക്ഷിച്ച വോട്ടുകള്‍ വരാത്ത പഞ്ചായത്തുകള്‍ തമിഴ് സ്വാധീനമുള്ള മേഖലകളാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണോയെന്നാണ് സിപിഎം പരിശോധിക്കുന്നത്. അന്വേഷണ കമ്മീഷന്‍ ഉടന്‍ തന്നെ മണ്ഡലത്തില്‍ അടക്കം എത്തി വിവരങ്ങള്‍ ശേഖരിക്കും.

എസ് രാജേന്ദ്രൻ,

എസ് രാജേന്ദ്രൻ, എ രാജ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എന്നിവരിൽ നിന്നും അന്വേഷണ കമ്മിഷൻ കാര്യങ്ങള്‍ അന്വേഷിക്കും. അതേസമയം ഇത് സംബന്ധിച്ച പരസ്യ പ്രതികരണത്തില്‍ പാര്‍ട്ടിയിലെ ഒരാളും തന്നെ തയ്യാറായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ അന്വേഷണ കമ്മീഷന്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

English summary
Alleged attempt to defeat A Raja: CPM probe against S Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X