പൊലീസ് വാഹനം തടഞ്ഞു; അച്ഛനേയും തോളില്‍ ചുമന്ന് മകന്‍ നടന്നത് 400 മീറ്റര്‍
പുനലൂര്‍: കൊറോണ വൈറസ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കനത്ത ജാഗ്രത നിര്‍ദേശമാണ് പൊലീസും സര്‍ക്കാരും ആരോഗ്യ വകുപ്പും നടത്തിവരുന്നത്. കേരളത്തില്‍ ഇന്നലെ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. എങ്കിലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം ഇത്തരം പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലും ചില സേവന മേഖലകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതുപോലും അനുവദിച്ചുകൊടുക്കാതെ നീതി നിഷേധിക്കപ്പെടുന്ന ഒരു സംഭവമാണ് ഇന്നലെ പുനലൂരില്‍ നടന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഒരു അച്ഛനേയുമെടുത്ത് പൊള്ളുന്ന വെയിലില്‍ മകന്‍ നടന്നത് 400 മീറ്ററാണ്.

ഓട്ടോ പൊലീസ് തടഞ്ഞു
മൂത്രാശയ അണുബാധയുള്‍പ്പെടെയുള്ള അസുഖങ്ങളുമായി ഞായറാഴ്ച്ചയാണ് ജോര്‍ജിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അച്ഛനെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ റോയിമോന്‍ ഓട്ടോറിക്ഷയുമായി പുനലൂരിലേക്ക് വരികയായിരുന്നു. എന്നാല്‍ ടിബി ജംക്ഷനില്‍ വെച്ച് ഓട്ടോ പൊലീസ് തടഞ്ഞു. സത്യവാങ്മൂലം കാണിച്ച് വിവരങ്ങള്‍ ധരിപ്പിച്ചിട്ടും പൊലീസ് വാഹനം കടത്തിവിട്ടിരുന്നില്ലയെന്നാണ് പരാതി.

ഓട്ടേക്കാരന്‍ വിമൂകത കാട്ടി
പിന്നാലെ അരകിലോമീറ്ററോളം അകലെയുള്ള ആശുപത്രിയിലേക്ക് റോയിമോന്‍ നടന്നുപോവുകയും ആശുപത്രി സുപ്രണ്ടില്‍ നിന്നും കത്തുവാങ്ങി മറ്റൊരു ഓട്ടോയില്‍ മറ്റൊരു ഓട്ടോയില്‍ അച്ഛനും അമ്മക്കുമൊപ്പം ടിബി ജംക്ഷനിലേക്ക് പോവുകയായിരുന്നു. എന്നാല്‍ അവിടെയെത്തി പൊലീസിനെ കണ്ടതൊടെ ഓട്ടേക്കാരന്‍ മുന്നോട്ട് പോകാന്‍ വിമൂകത കാട്ടി. തുടന്‍ന്ന് റോയി അച്ഛനെയും എടുത്ത് നടക്കുകയായിരുന്നു.

സ്വമേധയാ കേസെടുത്തു
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്്. അതേസമയം രോഗിയെ കൊണ്ട് പോകാന്‍ വന്ന ഓട്ടോ തടയുകയോ പൊലീസ് പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും പുനലൂര്‍ പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസ് പറഞ്ഞു. പട്ടണത്തില്‍ തിരക്ക് അനുഭവപ്പെട്ടതിനാല്‍ വാഹനങ്ങള്‍ പതിവ് പോലെ പരിശോധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മറിച്ചുള്ള പ്രചാരമങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

റൂറല്‍ എസ്പി
സംഭവം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിനോദിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം രേഖകളില്ലാത്തതിനാലാണ് ഓട്ടോറിക്ഷ തടഞ്ഞതെന്നും പിന്നാലെ ഓട്ടോ അവിടെയിട്ട് ഡ്രൈവര്‍ പോവുകയായിരുന്നു. മറ്റൊരു ഓട്ടോയില്‍ അച്ഛനെ പാലത്തിന് അക്കരെ വരെ കൊണ്ടുവന്ന ശേഷം ഇപ്പുറത്തേക്ക് ചുമന്ന് കൊണ്ടുവരികയായിരുന്നുവെന്നാണ് സംഭവത്തിന്റെ പ്രാഥമിക വിവരമെന്നും റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.

കേരളം
കേരളത്തിലെ ആറ് ജില്ലകളാണ് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍ഗോഡ്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് ജില്ലകളിലെ ചില മേഖലകളും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. കേരളത്തിലെ ആറ് ജില്ലകളാണ് നോണ്‍ഹോട്ട്‌സ് പോര്‍ട്ട് കേന്ദങ്ങളിലും ഉള്‍പ്പെടുന്നത്. തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ആറ്് ജില്ലകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അതേസമയം കേരളത്തിലെ കോഴിക്കോട് ജില്ല ഇരുപട്ടികയിലുമില്ല.












Click it and Unblock the Notifications