കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലനും താഹയും മാവോയിസ്റ്റ് പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷം; കുറ്റം സമ്മതിച്ച് വിദ്യാർത്ഥികൾ!

Google Oneindia Malayalam News

കോഴിക്കോട്: പന്തിരാങ്കാവിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ അലനും താഹയും യുഎപിഎ കേസിൽ അറസ്റ്റിലായതോടെ വൻ വിവാദമായിരുന്നു പൊട്ടിപുറപ്പെട്ടത്. സിപിഎം പിരവർത്തകർക്കെതിരെ യുഎപിഎ കേസിൽ അറസ്റ്റ് ചെയ്തതോടെ സിപിഎം ജില്ല ഘടകത്തിൽ തന്നെ വിള്ളലുണ്ടായിരുന്നു. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത് തെറ്റാണെന്നായിരുന്നു പ്രാദേശിക ഘടകത്തിന്റെ നിലപാട്.

എന്നാൽ അറസ്റ്റ് ചെയ്തതിൽ പോലീസിനെ വിമർശിക്കാൻ സിപിഎം ജില്ല ഘടകം തയ്യാറായതുമില്ല. വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാർട്ടി അന്വേഷണകമ്മീഷൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. പോലീസും സിപിഎം ജില്ല നേതൃത്വവും വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധപമുണ്ടെന്ന് തീർത്ത് വിശ്വസിക്കുപമ്പോൾ പ്രാദേശിക ഘടകങ്ങൾ ഇതിനെ തള്ളുകയാണ്. എന്നാൽ അലന്റെയും താഹയുടെയും വെളിപ്പെടുത്തലുകൾ ഇപ്പോൾ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷം

പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷം

സിപിഎമ്മിൽ തുടർന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷമായെന്നാണ് അലനും താഹയും പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രഹസ്യമായി പ്രവർത്തനം നടത്താൻ മാവോയിസ്റ്റുകൾ മുഖ്യധാര പാർട്ടികളെ മാറയാക്കുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മുഖ്യധാര പാർട്ടികളിൽ ചേർന്നുള്ള പ്രവർത്തന രീതിയെ കവർ ഓർഗനൈസേഷൻ എന്നാണഅ മാവോവാദികൾ വിളിക്കുന്നത്.

കവർ ഓർഗനൈസേഷൻ പ്രവർത്തനം

കവർ ഓർഗനൈസേഷൻ പ്രവർത്തനം

കവർ ഓർഗനൈസേഷൻ പ്രവർത്തകർ സംഘനയ്ക്ക് വളെരെയേറെ ഗുണം ചെയ്യുന്നുവെന്നാണ് മാവോയിസ്റ്റ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മാവോയിസ്റ്റ് സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളഇൽ വിവിധ പാർട്ടികളിൽ നിന്നുകൊണ്ട് അമ്പതിലേറെ പേർ മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ടൗണിൽ മാത്രം ഇത്തരത്തിൽ ഇരുപതോളം പേർ മാവോയിസ്റ്റ് അനുകൂല പ്രവർത്തനം നടത്തുന്നുണ്ടെന്ന് അലനും താഹയും പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ഇടത്പക്ഷ സംഘടനകൾക്ക് സംഭവിച്ച വ്യതിയാനം

ഇടത്പക്ഷ സംഘടനകൾക്ക് സംഭവിച്ച വ്യതിയാനം

സിപിഎം, സിപിഐ, ആർഎംപി എന്നീ പാർട്ടികളിലാണ് മാവോയിസ്റ്റ് പ്രവർത്തകർ ഉള്ളത്. എല്ലാ ജില്ലകളിലും രഹസ്യ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇടത്പക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ വ്യതിയാനം സംഭവിച്ചതിനാൽ തുടരാൻ കഴിയാത്തതിനാലാണ് പ്രവർത്തകർ തീവ്ര ഇടതുപക്ഷ ചിന്താഗതിയിലേക്ക് നീങ്ങുന്നത്.

സിപിഎമ്മിൽ നിന്ന് പ്രവർത്തിക്കാൻ ആഹ്വാനം

സിപിഎമ്മിൽ നിന്ന് പ്രവർത്തിക്കാൻ ആഹ്വാനം


മാവോയിസ്റ്റ് പ്രവർത്തനത്തിന് കവചമെന്ന നിലിൽ സിപിഎമ്മിൽ നിന്ന് പ്രവർത്തിക്കാൻ മാവോയിസ്റ്റുകൾ നിർദേശിക്കുന്നത്. മുഖ്യധാര പാർട്ടികളിൽ നിന്ന് കൂടുതൽ പേരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. മാവോയിസ്റ്റ് എറ്റുമുട്ടലുകളും അറസ്റ്റുകളും ഉണ്ടാകുമ്പോൾ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുക എന്നതാണ് കവർ ഓർഗനൈസേഷൻ പ്രവർത്തകരുടെ പ്രധാന ചുമതല.

വിദ്യാർത്ഥി സംഘടന വഴി...

വിദ്യാർത്ഥി സംഘടന വഴി...

മാവോയിസ്റ്റ് അനുകൂല വിദ്യാർത്ഥി സംഘടനയായ ഡിഎസ്എ( ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അലയൻസ്) വഴിയാണ് പന്തിരാങ്കാവിൽ നിന്നും യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റ് സംഘനയിൽ എത്തുന്നത്. പാഠാന്തരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാർത്ഥി സംഘടനയുടെ പേര് 2016ൽ ഡിഎസ്എ എന്നാക്കി മാറ്റിയിരുന്നു. സിപിഎം നേതൃത്വത്തെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് അലനെയും താഹയെയും ചോദ്യം ചെയ്തതിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

English summary
Allen and Thaha started the Maoist operation three years back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X