'സലീമിനേയും സുരേഷ് ഗോപിയേയും മാറ്റിനിർത്തിയാണോ ഇടത് സംസ്കാരം നിലനിർത്തേണ്ടത്.. കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്'
തിരുവനന്തപുരം; ഐഎഫ്എഫ്കെ കൊച്ചി എഡിഷന്റെ ഉദ്ഘാടനച്ചടങ്ങിൽ നടൻ സലിം കുമാർ, സുരേഷ് ഗോപി, സംവിധായകന്മാരായ ഷാജി എൻ കരുൺ, സലിം അഹമ്മദ് എന്നിവരെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്.ഒരാൾ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

കമാലുദ്ദീൻ പൂണ്ടുവിളയാടുകയാണ്
കമൽ ഒരു കറുത്ത അദ്ധ്യായം.
രാഷ്ട്രീയം നോക്കി സലിംകുമാർ,
വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ
ഈഗോ കൊണ്ട് സലിം അഹമ്മദ്,
കുടാതെ നാഷണൽ അവാർഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു MP യുമായ സുരേഷ് ഗോപി,( കമൽ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് )
ഇവരെയൊക്കെ മാറ്റി നിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്.

ഇങ്ങനെയാണോ പെരുമാറേണ്ടത്
IFFK യുടെ ഇടത്പക്ഷ സംസ്കാരം നിലനിർത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിർത്തിയാണോ....?
ഒരു കലാകാരൻ ഇങ്ങിനെയാണോ പെരുമാറേണ്ടത്...?കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..?ഇങ്ങേര് കാണിക്കുന്ന പ്രവർത്തികൾ കാണുമ്പോൾ ഈ മനഷ്യൻ്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.

ഇടതുപക്ഷം മാത്രം നൽകിയതല്ല
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാഡമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്കാരിക നായകർക്കും ലഭിച്ച അംഗീകാരങ്ങ ളും പുരസ്കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്കിയതല്ലന്ന് ഓർക്കണം.

ബുദ്ധി ഇല്ലാതായോ
ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാർ,അവരൊക്കെ നാടിൻ്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിർത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.ഒരാൾ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ....?

കേരളം മറക്കില്ല
എന്തായാലും ഒന്നു ഉറപ്പ് .. കമലിനിനെ
കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്.കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.ആലപ്പി അഷറഫ്
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications