കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സലീമിനേയും സുരേഷ് ഗോപിയേയും മാറ്റിനിർത്തിയാണോ ഇടത് സംസ്കാരം നിലനിർത്തേണ്ടത്.. കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്'

Google Oneindia Malayalam News

തിരുവനന്തപുരം; ഐഎഫ്എഫ്കെ കൊച്ചി എഡിഷന്റെ ഉദ്ഘാടനച്ചടങ്ങിൽ നടൻ സലിം കുമാർ, സുരേഷ് ഗോപി, സംവിധായകന്മാരായ ഷാജി എൻ കരുൺ, സലിം അഹമ്മദ് എന്നിവരെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്.ഒരാൾ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

കിടിലൻ നീക്കത്തിന് കോൺഗ്രസ്; ബിജുമേനോനും സുരാജ് വെഞ്ഞാറുമൂടും പാർട്ടിയിലേക്ക്?കിടിലൻ നീക്കത്തിന് കോൺഗ്രസ്; ബിജുമേനോനും സുരാജ് വെഞ്ഞാറുമൂടും പാർട്ടിയിലേക്ക്?

എ വിജയരാഘവൻ നയിക്കുന്നത് വർഗീയ മുന്നേറ്റ യാത്ര: വിമര്‍ശനവുമായി കെപിഎ മജീദ്എ വിജയരാഘവൻ നയിക്കുന്നത് വർഗീയ മുന്നേറ്റ യാത്ര: വിമര്‍ശനവുമായി കെപിഎ മജീദ്

കമാലുദ്ദീൻ പൂണ്ടുവിളയാടുകയാണ്

കമാലുദ്ദീൻ പൂണ്ടുവിളയാടുകയാണ്

കമൽ ഒരു കറുത്ത അദ്ധ്യായം.
രാഷ്ട്രീയം നോക്കി സലിംകുമാർ,
വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ
ഈഗോ കൊണ്ട് സലിം അഹമ്മദ്,
കുടാതെ നാഷണൽ അവാർഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു MP യുമായ സുരേഷ് ഗോപി,( കമൽ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് )
ഇവരെയൊക്കെ മാറ്റി നിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്.

ഇങ്ങനെയാണോ പെരുമാറേണ്ടത്

ഇങ്ങനെയാണോ പെരുമാറേണ്ടത്

IFFK യുടെ ഇടത്പക്ഷ സംസ്കാരം നിലനിർത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിർത്തിയാണോ....?
ഒരു കലാകാരൻ ഇങ്ങിനെയാണോ പെരുമാറേണ്ടത്...?കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..?ഇങ്ങേര് കാണിക്കുന്ന പ്രവർത്തികൾ കാണുമ്പോൾ ഈ മനഷ്യൻ്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.

ഇടതുപക്ഷം മാത്രം നൽകിയതല്ല

ഇടതുപക്ഷം മാത്രം നൽകിയതല്ല

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാഡമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്കാരിക നായകർക്കും ലഭിച്ച അംഗീകാരങ്ങ ളും പുരസ്കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്കിയതല്ലന്ന് ഓർക്കണം.

ബുദ്ധി ഇല്ലാതായോ

ബുദ്ധി ഇല്ലാതായോ

ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാർ,അവരൊക്കെ നാടിൻ്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിർത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.ഒരാൾ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ....?

കേരളം മറക്കില്ല

കേരളം മറക്കില്ല

എന്തായാലും ഒന്നു ഉറപ്പ് .. കമലിനിനെ
കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്.കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.ആലപ്പി അഷറഫ്

കേരളത്തിൽ അങ്കത്തിന് കോൺഗ്രസ്: കേരളത്തിൽ മത്സരിക്കുന്നവരുടെ രഹസ്യ പട്ടിക റെഡി, മാനദണ്ഡങ്ങളിൽ അപരിഷ്കാരംകേരളത്തിൽ അങ്കത്തിന് കോൺഗ്രസ്: കേരളത്തിൽ മത്സരിക്കുന്നവരുടെ രഹസ്യ പട്ടിക റെഡി, മാനദണ്ഡങ്ങളിൽ അപരിഷ്കാരം

പിന്‍വാതില്‍ നിയമനങ്ങള്‍ പതിനായിരക്കണക്കിന്; ലിസ്റ്റ് തയ്യാറാക്കിയത് കണ്ണൂര്‍ ലോബിയാണെന്ന് മുല്ലപ്പള്ളിപിന്‍വാതില്‍ നിയമനങ്ങള്‍ പതിനായിരക്കണക്കിന്; ലിസ്റ്റ് തയ്യാറാക്കിയത് കണ്ണൂര്‍ ലോബിയാണെന്ന് മുല്ലപ്പള്ളി

സെക്രട്ടറിയേറ്റിന് മുന്നില്‍ എല്ലാ അനിഷ്ട സംഭവങ്ങൾക്കും ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കള്‍: എഎ റഹീംസെക്രട്ടറിയേറ്റിന് മുന്നില്‍ എല്ലാ അനിഷ്ട സംഭവങ്ങൾക്കും ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കള്‍: എഎ റഹീം

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
alappy asharaf against director kamal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X