Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയിലെ ഗൂഢാലോചന... മഞ്ജു വാര്യരുടെ ബന്ധം.. ദിലീപിന് നുണപരിശോധന..! ആഞ്ഞടിച്ച് സിനിമയിലെ പ്രമുഖൻ!

കൊച്ചി: ദിലീപിന് ജാമ്യം ലഭിക്കുമെന്നും സിനിമയിലേക്ക് തിരികെ വരുമെന്നും കരുതിയിരുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. ദിലീപ് തെറ്റ് ചെയ്തുവെന്നും ഇല്ലെന്നും വിശ്വസിക്കുന്നവര്‍ സിനിമാ രംഗത്തുണ്ട്. ദിലീപിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വരികയുമുണ്ടായി. എന്നാല്‍ ദിലീപിനെ നുണ പരിശോധന നടത്തണം എന്ന ആവശ്യം സിനിമാ രംഗത്തെ ഒരു പ്രധാനി ഉന്നയിച്ചിരിക്കുന്നു.

സ്വയം പ്രഖ്യാപിത നിരപരാധി

സ്വയം പ്രഖ്യാപിത നിരപരാധി

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു സ്വയം പ്രഖ്യാപിത ആള്‍ദൈവം കഴിഞ്ഞ ദിവസമാണ് അകത്തായത്. അതുപോലെ ഒരു സ്വയം പ്രഖ്യാപിത നിരപരാധിയാണ് ദിലീപ്. സംവിധായകന്‍ ആലപ്പി അഷ്‌റഫാണ് ദിലീപിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്.

രൂക്ഷ വിമർശനം

രൂക്ഷ വിമർശനം

മനോരമ ചാനല്‍ ചര്‍ച്ചയിലാണ് ദിലീപിനെതിരെ ശക്തമായി ആലപ്പി അഷ്‌റഫ് രംഗത്ത് വന്നത്. ഒരു ക്രിമിനല്‍ പറയുന്നത് കേട്ടാണ് ദിലീപിനെതിരെ കേസെടുത്തത് എന്ന വാദത്തെ ആലപ്പി അഷ്‌റഫ് ചോദ്യം ചെയ്യുന്നു.

നേരത്തെ നുണപരിശോധന വേണമെന്ന്

നേരത്തെ നുണപരിശോധന വേണമെന്ന്

എല്ലായിടത്തും ഇത്തരമൊരു കേസില്‍ പ്രതിയുടെ മൊഴി അനുസരിച്ചാണ് കേസന്വേഷണം മുന്നോട്ട് പോവുക. അറസ്റ്റിലാവുന്നതിന് മുന്‍പ് തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ നടന്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ മിണ്ടുന്നേ ഇല്ല

ഇപ്പോൾ മിണ്ടുന്നേ ഇല്ല

എന്നാല്‍ അറസ്റ്റിലായ ശേഷം നുണപരിശോധനയെക്കുറിച്ച് ദിലീപ് മിണ്ടുന്നില്ലെന്നും ആലപ്പി അഷ്‌റഫ് ആരോപിച്ചു. കോടതിയിലോ മാധ്യമങ്ങളിലോ ദിലീപ് അത്തരമൊരു കാര്യം പറയുകയുണ്ടായില്ല.

നുണപരിശോധന നടത്തിയാൽ

നുണപരിശോധന നടത്തിയാൽ

ദിലീപിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുകയോ മറ്റോ ചെയ്താല്‍ കൂടുതല്‍ കുറ്റങ്ങള്‍ പുറത്ത് വന്നേക്കാം എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. സിനിമയിലുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന വാദവും ആലപ്പി അഷ്‌റഫ് തള്ളിക്കളയുന്നു.

ലിബർട്ടി ബഷീറിനെതിരെ

ലിബർട്ടി ബഷീറിനെതിരെ

സിനിമയില്‍ ഉള്ളവര്‍ തന്നെ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. അക്കൂട്ടത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ പേരാണ് ആദ്യം പറയുന്നത്. സര്‍ക്കാരിനെതിരെ പോലും തിരിഞ്ഞ ആളാണ് ലിബര്‍ട്ടി ബഷീര്‍ എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു

വിശ്വസിക്കാനാവില്ല

വിശ്വസിക്കാനാവില്ല

ദിലീപ് പറയുന്ന ഒരു കാര്യവും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ബി സന്ധ്യയിലും പോലീസിലും പൂര്‍ണ വിശ്വാസമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ ബന്ധമുണ്ടെന്നായി ആരോപണം.

അഭിഭാഷകർക്കെതിരെ

അഭിഭാഷകർക്കെതിരെ

സുനിയുടെ അഭിഭാഷകര്‍ക്ക് പിന്നിലും വലിയ ആളുകളുണ്ടെന്ന് ആലപ്പി അഷ്‌റഫ് ആരോപിക്കുന്നു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകനും നല്ല തിരക്കുള്ള വക്കീലന്മാരാണ്.

പിന്നിൽ വലിയ ആളുകൾ

പിന്നിൽ വലിയ ആളുകൾ

എന്നിരുന്നിട്ടും സ്വന്തം പ്രൊഫഷനെ തന്നെ പണയപ്പെടുത്തി അവര്‍ ഒളിവില്‍ പോവുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഇതിന്റെ പിന്നിലൊക്കെ വലിയ ആളുകളുണ്ട് എന്നാണെന്നും ആലപ്പി അഷ്‌റഫ് ആരോപിച്ചു.

കോടതികൾ പറഞ്ഞത്

കോടതികൾ പറഞ്ഞത്

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് ജാമ്യം നിഷേധിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞത്. നേരത്തെ അങ്കമാലി കോടതി പറഞ്ഞത് സമാനമനസ്സുള്ളവര്‍ക്ക് മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ജാമ്യം നിഷേധിക്കുന്നത് എന്നായിരുന്നു. ഇതൊക്കെ വിലയിരുത്തി ചിന്തിച്ചാല്‍ കാര്യം മനസ്സിലാവുമെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.

ചാനൽ പ്രതികരണം

ആലപ്പി അഷ്റഫ് മനോരമ ചാനലിൽ പ്രതികരിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+